'സ്വർഗ്ഗത്തിലെ കട്ടുറുമ്പു'മായി ധ്യാന്‍ ശ്രീനിവാസന്‍; ചിത്രീകരണം പുരോഗമിക്കുന്നു

By Web TeamFirst Published Sep 18, 2022, 6:34 PM IST
Highlights

ജസ്പാൽ ഷൺമുഖൻ സംവിധാനം

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. എ ടി എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജസ്പാൽ. കെ എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.

ചാവേർപ്പട എന്ന  ചിത്രത്തിന് ശേഷം ശിവൻ കുട്ടനും ജസ്പാൽ ഷൺമുഖവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഗ്രാമത്തിലെ എംഎ, ബിഎഡ് ബിരുദധാരിയായ ജോസ് എന്ന വ്യക്തി ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപകനായി ജോലിക്കു കയറുന്നു. ഇയാളുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഗായത്രി അശോക് ആണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ALSO READ : ഫൈനല്‍ ബോക്സ് ഓഫീസില്‍ ഒന്നാമത് ആര്? ആര്‍ആര്‍ആറോ കെജിഎഫോ?

 

ചിത്രത്തിന്റെ  തിരക്കഥ വിജു രാമചന്ദ്രൻ, ഛായാഗ്രഹണം അശ്വഘോഷൻ, സംഗീതം ബിജിബാൽ, വരികൾ സന്തോഷ് വർമ്മ, സാബു ആരക്കുഴ, എഡിറ്റിം​ഗ് കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറിൽ കെ ജെയിംസ്, റിയ രഞ്ജു, കലാസംവിധാനം കോയാസ്, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയരാജ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി, പി ആർ ഒ മഞ്ജു ഗോപിനാഥ്.

click me!