ആർ.എം.ആർ സംവിധാനം ചെയ്ത് നായകനാകുന്ന 'ഗണകൻ' എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഗണകൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. രൗദ്ര രൂപം പൂണ്ട കാളീദേവിയുടെ രൂപമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററായി എത്തിയിരിക്കുന്നത്. ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ തുറന്നു കാണിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ ഗണകനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പത്തനാപുരത്തും പരിസരങ്ങളിലുമായി ഇതിനകം പൂർത്തിയായിട്ടുണ്ട്. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും.

സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്. കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. എം ആർ ഗോപകുമാറാണ് ജോത്സ്യന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിവാഹത്തിന് ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതൻ. ഇയാളുടെ ദുഷ്ചെയ്തികൾ കാരണം, പലരും തകർന്നപ്പോൾ രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളീദേവി പ്രത്യക്ഷപ്പെട്ട് നീതി നടപ്പാക്കുന്നു.

ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. നിർമ്മാണം - ആർ.എം. ആർ, ജിനു വടക്കേമുറി, ക്യാമറ - പ്രദീപ് വിളക്കുപാറ, ഗാനരചന - നിഷാന്ത് കൊടമന, മ്യൂസിക് - അജ്മൽഷാ, സൗണ്ട് ഡിസൈൻ - എൻ. ഷാബു ചെറുവള്ളൂർ, വിഎഫ്എക്സ് - വിജീഷ്, അസോസിയേറ്റ് ഡയറക്ടർ - സതീഷ് ഗോവിന്ദ്, ബിജു കലഞ്ഞൂർ, മേക്കപ്പ് - മാളു, സുധീഷ്, മീനം ബാബു, നയനു, ആർട്ട് - പ്രതീഷ്, കോസ്റ്റ്യൂം - റിയാസ്, പോസ്റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, സ്റ്റിൽ - ശ്യാം ലേഔട്ട്.

ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്, നോവൽ കുമാർ, ശ്യാം ലേഔട്ട്, സജീവ് വി, ഷാജു അറേബ്യ, ജയലാൽ, ഹരി, മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീത പ്രിത അനിൽ എന്നിവർ അഭിനയിക്കുന്നു. പിആര്‍ഒ അയ്മനം സാജൻ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming