മലയാള സിനിമയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്.
2023ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പത്ത് സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത യഥാർത്ഥ തമിഴ് ഭാഷാ ചിത്രങ്ങൾ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് സിനിമകളാണ് രജനികാന്തിന്റെ ജയിലറും വിജയിയുടെ ലിയോയും. എന്നാൽ ഇവ അല്ല ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് പോർ തൊഴിൽ എന്ന സിനിമയ്ക്ക് ആണ്. വിഘ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രം പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രണ്ടാം സ്ഥാനത്ത് വിടുതലൈ പാർട്ട് 1 ആണ്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. മൂന്നാമത് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ ആണ്. നാലാം സ്ഥാനം സിദ്ധാർത്ഥ് നായകനായി എത്തി ചിത്ത നേടിയപ്പോൾ ജിഗർതണ്ട ഡബിൾ എക്സ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
വിശാലും എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തിയ മാർക്ക് ആന്റണിയാണ് ആറാം സ്ഥാനത്ത്. ഏറെ ശ്രദ്ധിക്കപ്പെട്ട വിജയ് ചിത്രം ലിയോ ഏഴാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്ത് പൊന്നിയിൻ സെൽവൻ 2, ഒൻപതാം സ്ഥാനത്ത് അജിത് ചിത്രം തുനിവ്, പത്താം സ്ഥാനത്ത് ഉദയനിധി സ്റ്റാലിന്റെ മാമന്നൻ ആണ്.
ഒരു കൊലപാതകം, നിർത്തിയിടത്ത് നിന്ന് തുടങ്ങാൻ ടൊവിനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ
മലയാള സിനിമയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. കണ്ണൂര്‍ സ്ക്വാഡ്, രോമാഞ്ചം, ആര്‍ഡിഎക്സ്, നേര് എന്നിവയാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സിനിമകള്‍. പത്താം സ്ഥാനത്ത് ജോജു ഡബിള്‍ റോളില്‍ എത്തിയ ഇരട്ട എന്ന ചിത്രമാണ്.
