നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു

Published : Jan 16, 2024, 01:29 PM IST
നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു

Synopsis

സ്വാസിക വിജയ്‍യുടെ വരൻ ടെലിവിഷൻ താരവും മോഡലുമാണ്.

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. വരൻ പ്രേം ജേക്കബ് ടെലിവിഷൻ താരവും മോഡലുമാണ്.

തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ  പ്രണയ വിവാഹമാണ് സാസ്വികയുടേത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക വിജയ് അരങ്ങേറിയത്. മലയാളത്തില്‍ സാസ്വിക വിജയ്‍യുടെ ആദ്യ ചിത്രം ഫിഡില്‍ ആണ്.

വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക വിജയ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ,  എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്.  മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‍യെന്നാണ് യഥാര്‍ഥ പേര്.

സ്വാസിക വിജയ് പ്രധാനപ്പെട്ട കഥാപാത്രമാകുന്ന ചിത്രമായി വമ്പത്തിയും പ്രദര്‍ശനത്തിന് എത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒരു നടി എന്ന നിലയില്‍ ചിത്രം സ്വാസിക വിജയ്‍ക്ക് നിര്‍ണായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധാനം ലാല്‍ ബിജോയാണ്. സുധീഷും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

Read More: ജനുവരിയിലില്ല, തങ്കലാനെത്താൻ കുറച്ച് കാത്തിരിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക