
മുംബൈ: വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ പ്രതിസന്ധിയില്‍. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. ചിത്രത്തിലെ ടൈറ്റില്‍ റോളും ഹൂഡ ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ഹൂദയും തമ്മിലുള്ള തര്‍ക്കമാണ് വിവാദം സൃഷ്ടിക്കുന്നത്.
ചിത്രത്തിന്റെ 100% ബൗദ്ധിക സ്വത്തവകാശം തന്റേതാണെന്ന് രൺദീപ് ഹൂഡ അവകാശപ്പെടുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് വിവാദം ഉണ്ടായത്. രൺദീപ് ഹൂഡയുടെ പ്രൊഡക്ഷൻ ഹൗസായ രൺദീപ് ഹൂഡ ഫിലിംസ് എൽഎൽപി ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.
നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ തന്റെ പങ്ക് കണക്കിലെടുത്ത്, ചിത്രത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഏക ഉടമ താനാണെന്ന് രൺദീപ് അടുത്തിടെ മറ്റുള്ള നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്.
പക്ഷെ ഇത് സമ്മതിച്ച് നല്‍കാന്‍ മറ്റ് നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. ചിത്രത്തിന്‍റെ മറ്റ് രണ്ട് നിര്‍മ്മാതാക്കളായ സന്ദീപ് സിങ്ങും, ആനന്ദ് പണ്ഡിറ്റും രൺദീപ് ഹൂഡയുടെ അവകാശവാദം തള്ളി ഔദ്യോഗികമായ നിയമ നടപടി സ്വീകരിക്കും എന്ന് വക്കീല്‍ മുഖേന ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. ഇതോടെ വിവാദം ചൂട് പിടിക്കുകയാണ്.
സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ അവതരിപ്പിച്ചിരുന്നു. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ടീസര്‍. അതിന് പിന്നാലെ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. ഇത് ചിത്രത്തിന്‍റെ റിലീസിനെ അടക്കം ബാധിച്ചേക്കും എന്നാണ് വിവരം.
സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പ്രധാന ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ് ചിത്രം.
ദേശീയ അവാര്‍ഡ് ജേതാവ് നിതിൻ ദേശായിയുടെ ആത്മഹത്യ; അഞ്ചുപേര്‍ക്കെതിരെ എഫ്ഐആര്‍
ജയിലര്‍ റിലീസ് ദിവസം അവധിയും ഫ്രീ ടിക്കറ്റും നല്‍കി സ്വകാര്യ സ്ഥാപനം.!