കഫ്‍താനിൽ തിളങ്ങി സ്വാതി നിത്യാനന്ദ്, ചിത്രങ്ങൾ പങ്കുവെച്ച് താരം

Published : Feb 10, 2023, 10:31 PM IST
കഫ്‍താനിൽ തിളങ്ങി സ്വാതി നിത്യാനന്ദ്, ചിത്രങ്ങൾ പങ്കുവെച്ച് താരം

Synopsis

സ്വാതി ആനന്ദ് പങ്കുവെച്ച പുത്തൻ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമാണ് സ്വാതി നിത്യാനന്ദ്. നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് സ്വാതി അഭിനേത്രിയായി മാറിയത്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‍താണ് ശ്രദ്ധേയയായി മാറിയത്.

സ്വാതിയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിൽ തരംഗമാകാറുണ്ട്. സാരിയിലും മോഡേൺ ഡ്രെസ്സിലുമെല്ലാം വ്യത്യസ്‍തമായ ചിത്രങ്ങൾ സ്വാതി  പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന വസ്ത്രമാണ് സ്വാതി തെരഞ്ഞെടുത്തിരിക്കുന്നത്.

നാടൻ മാത്രമല്ല മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് സ്വാതിയുടെ പുതിയ ഫോട്ടോഷൂട്ടിലൂടെ. ഒട്ടേറെ ആരാധകരാണ് സ്വാതിയുടെ പോസ്റ്റിനെ  അഭിനന്ദിച്ച് പ്രതികരണവുമായി എത്തുന്നത്.

സീ കേരളം ചാനലിൽ സംപ്രേക്ഷണ ചെയ്യുന്ന 'പ്രണയവർണ്ണങ്ങൾ' എന്ന പരമ്പരയിലാണ് സ്വാതി നിത്യാനന്ദ് ഇപ്പോൾ അഭിനയിച്ചുവരുന്നത്. സ്വാതിയുടെ പ്രണയ വിവാഹമൊക്കെ വലിയ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. പരമ്പരകളിലെ ക്യാമറമാൻ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാർക്ക് ആദ്യം എതിർപ്പ് ആയിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. എന്നാൽ വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് ഒട്ടേറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നെന്നും അത് തന്നെ വേദനിപ്പിച്ചതായും താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

Read More: കാര്‍ത്തിയെയും അമ്പരപ്പിക്കാൻ അജയ് ദേവ്‍ഗണ്‍, 'ഭോലാ'യുടെ ദൃശ്യങ്ങള്‍ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'