അടിവസ്ത്രങ്ങളുമായി ഹോളിവുഡ് കട്ടൗട്ടിന് മുകളിൽ സിഡ്‌നി സ്വീനി; വിവാദം

Published : Jan 28, 2026, 08:31 AM IST
Sydney Sweeney criticised for lingerie stunt at Hollywood sign

Synopsis

തന്റെ ഇന്നർവെയർ ബ്രാൻഡിന്റെ പ്രചരണത്തിനായി ഹോളിവുഡ് സൈനിന് മുകളിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ തൂക്കിയ നടി സിഡ്‌നി സ്വീനി വിവാദത്തിൽ.

തന്റെ ഇന്നർവെയർ ബ്രാൻഡ് ആയ SYRN ന്റെ പ്രചരണാർത്ഥം ഹോളിവുഡ് കട്ടൗട്ടിന് മുകളിൽ അടിവസ്ത്രങ്ങളുമായി അതിക്രമിച്ചു കയറിയ നടി സിഡ്‌നി സ്വീനി വിവാദത്തിൽ. അർദ്ധ രാത്രിയിലാണ് താരം പ്രമോഷൻ വീഡിയോക്ക് വേണ്ടി കട്ടൗട്ടിന് മുകളിൽ കയറിയത്. കറുത്ത വസ്ത്രം ധരിച്ച് നാൽപ്പത്തിയഞ്ച് അടി ഉയരമുള്ള അക്ഷരങ്ങളിലാണ് അടിവസ്ത്രങ്ങൾ കോർത്തിണക്കി കെട്ടിത്തൂക്കിയത്. വീഡിയോ പുറത്തുവന്നതോട് കൂടി താരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

അനുമതി ഇല്ലാതെയാണ് സിഡ്‌നി സ്വീനി കട്ടൗട്ടിന് മുകളിൽ കയറിയിരിക്കുന്നതെന്നാണ് ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. അന്താരഷ്ട്ര മാധ്യമമായ ടിഎംസിയാണ് സിഡ്‌നിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചിലക്ലിപ്പുകൾ സിഡ്‌നി തന്റെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. ചിത്രീകരണത്തിന് വേണ്ടി അനുമതി വാങ്ങിയിരുന്നുവെങ്കിലും കട്ടൗട്ടിൽ കയറാനോ തൊടാനോ മറ്റുമുള്ള പ്രത്യേക അനുമതി താരത്തിന് ലഭിച്ചിരുന്നില്ല. സംഭവത്തെത്തുടർന്ന് സിഡ്‌നി സ്വീനിക്കും സംഘത്തിനുമെതിരെ ക്രിമിനൽ അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്താൻ സാധ്യയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

യൂഫോറിയ എന്ന വെബ് സീരീസിലൂടെ ലോകത്താകമാനം നിരവധി ആരാധകരുള്ള താരമാണ് സിഡ്‌നി സ്വീനി. ദി വൈറ്റ് ലോട്ടസ് എന്ന സീരീസും സിഡ്‌നിയുടെ ശ്രദ്ധേയമായ ഒന്നാണ്. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, എനി വൺ ബട്ട് യു എന്നീ ചിത്രങ്ങളും താരത്തിന്റേതായുണ്ട്. അതേസമയം യൂഫോറിയ സീസൺ 3 ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ സീസണിൽ ഒൺലി ഫാൻസ്‌ മോഡലായാണ് സിഡ്‌നി പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എബ്രിഡ് ഷൈന്റെ 'സ്പാ' ഫെബ്രുവരി 12ന് തുറക്കും
ക്യാമ്പസ് പശ്ചാത്തലത്തില്‍ മുഴുനീള ആക്ഷന്‍ ചിത്രം; 'ഡര്‍ബി' വരുന്നു