ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി ജാപ്പനീസിലും ചൈനീസിലും

By Web TeamFirst Published Oct 28, 2019, 6:46 PM IST
Highlights

ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡ്ഡി വൻ ഹിറ്റായിരുന്നു.

ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു സെയ് റാ നരസിംഹ റെഡ്ഡി. സ്വാതന്ത്ര്യസമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈൻ തരംഗമായിരുന്നു. ചിത്രം തീയേറ്ററുകളിലെത്തിയപ്പോഴും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രം വിദേശ ഭാഷകളിലേക്കും മൊഴിമാറ്റുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ജപ്പാനിലും ചൈനയിലുമാണ് സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിക്കുക. ഡബ്ബിംഗ് ജോലികള്‍ നടക്കുകയാണ്. റിലീസ് തീയ്യതി എപ്പോഴാണെന്ന് ഉടൻ പ്രഖ്യാപിക്കും.  ശരിയായ ഗെറ്റപ്പോ അല്ലെങ്കില്‍ ഏതെങ്കിലും രൂപത്തെയോ കുറിച്ച് പരാമർശങ്ങളില്ലാത്ത സെയ് റായുടെ കഥാപാത്രമായി എങ്ങനെയാണ് മാറിയതെന്ന് ചിരഞ്ജീവി നേരച്ചെ വിശദീകരിച്ചിരുന്നു. എങ്ങനെ കഥാപാത്രമായി മാറണം എന്നതിനെ കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. കഥാപാത്രമാകാൻ തയ്യാറെടുപ്പ് നടത്താൻ ഫോട്ടോകളൊന്നും ഉണ്ടായിരുന്നില്ല. നരസിംഹ റെഡ്ഡിയുടെ കുടുംബാംഗങ്ങളുടെ കയ്യില്‍ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ഒരു ഫോട്ടോയുണ്ടായിരുന്നു. അദ്ദേഹന്റെ ചെറുമകന്റെ ഫോട്ടോ ആയിരുന്നു അത്. മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ഗെറ്റപ്പുമായി മുന്നോട്ടുപോകാൻ വലിയ തയ്യാറെടുപ്പെടുകള്‍ വേണ്ടിവന്നു. ശരീരഭാഷയും സംഭാഷണ രീതിയൊക്കെ മനസ്സിലാക്കാൻ. വെള്ളം അതുള്ള പാത്രത്തിന്റെ രൂപത്തിലായിരിക്കും എന്ന് പറയാറില്ലേ. അതുപോലെ മാറുകയായിരുന്നുവെന്ന് വേണം പറയാൻ. കഥാപാത്രത്തിന് അനുസരിച്ചാണ് സ്റ്റൈല്‍ മാറ്റേണ്ടത്. ഒരു യഥാർത്ഥ നടന് സംവിധായകൻ നൽകിയ കഥാപാത്രമാകാൻ ഒരിക്കലും ബുദ്ധിമുട്ടുണ്ടാകില്ല, ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല- ചിരഞ്ജീവി പറഞ്ഞു.

ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. 160 മിനിറ്റായിരുന്നുചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തിയത്. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് അവസാനം 250 കോടിയായി.

വലിയ മികവില്‍ ചിത്രം എത്തിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചിട്ടുണ്ട്. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകര്‍ന്നത്. ചിത്രം തെലുങ്കിനു പുറമേ മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളില്‍ മൊഴിമാറ്റി റിലീസ് ചെയ്‍തിരുന്നു.

click me!