ജോസഫ് ഞെട്ടിച്ചു, സിനിമയെ പ്രശംസിച്ച് ജപ്പാൻകാരൻ

By Web TeamFirst Published Oct 28, 2019, 6:14 PM IST
Highlights

'ജോസഫ്' സിനിമയെ പ്രശംസിച്ച് ജപ്പാൻകാരൻ രംഗത്ത്.

എം പത്മകുമാര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ജോസഫ്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഓണ്‍ലൈൻ ലോകത്ത് ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ജോജുവിന് ദേശീയ തലത്തില്‍ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു പ്രേക്ഷകൻ. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ജപ്പാൻകാരനാണ് ഞാൻ. കേരളത്തിലെ  സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാൾ വ്യത്യസ്‍തം! പല ജപ്പാൻകാരും കരുതുന്നത് ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അതിൽ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവർക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാൻകാർ കൂടുതൽ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമാണ്, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ- മസയോഷി തമുറ പറയുന്നു.

click me!