Shabaash Mithu : തപ്‍സി നായികയാകുന്ന ചിത്രം 'സബാഷ് മിതു', മിതാലി രാജിന്റെ ബയോപികിന്റെ റിലീസ് പ്രഖ്യാപിച്ചു

By Web TeamFirst Published Dec 3, 2021, 6:45 PM IST
Highlights

തപ്‍സി നായികയാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

തപ്‍സി (Taapsee) നായികയാകുന്ന ചിത്രമാണ്  'സബാഷ് മിതു'  (Shabaash Mithu). വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതമാണ് പ്രമേയം.  'സബാഷ് മിതു' ചിത്രം പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപോഴിതാ തപ്‍സി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

തപ്‍സി നായികയാകുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി നാലിനാണ് റിലീസ് ചെയ്യുക. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

'സബാഷ് മിതു' ചിത്രത്തില്‍ തപ്‍സി മിതാലി രാജായിട്ട് അഭിനയിക്കുന്നു. തപ്‍സിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'സബാഷ് മിതു'. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മിതാലിയുടെ ജീവചരിത്ര സിനിമയില്‍ മറ്റാരൊക്കെ ഏതൊക്കെ കഥാപാത്രകളാകും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. നിലവില്‍ ഇന്ത്യൻ ടീമിന്റെ നെടുംതൂണായ മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. 'സബാഷ് മിതു'വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

click me!