
മുംബൈ : സൈഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ അലി ഖാൻ പലപ്പോഴും തന്റെ ഓമനത്തം കാരണം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന തൈമൂറിന്റെ ഒരു പുതിയ ചിത്രം, പക്ഷേ ചർച്ച ചെയ്യപ്പെടുന്നത് അതുകൊണ്ടല്ല. ഈ ചിത്രത്തിൽ തൈമൂർ തന്റെ കുഞ്ഞനുജൻ ജെയ്ക്കും അമ്മ കരീനയ്ക്കും ഒപ്പമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൈമൂർ അലി ഖാൻ പരിസരത്തെങ്ങോ നിന്ന് ചിത്രങ്ങളെടുക്കുന്ന ക്യാമറാമാനോട് ആക്രോശിക്കുന്നതാണ് ചിത്രത്തിൽ. ഈ വീഡിയോ ദൃശ്യത്തിലെ തൈമൂറിന്റെ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലരും രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായങ്ങളാണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്.
വിരൾ ഭയാനി എന്നൊരാളാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരു കെട്ടിടത്തിൽ നിന്ന് തന്റെ മക്കൾക്കൊപ്പം പുറത്തുവരുന്ന കരീനയോട് പത്രത്തിന്റെ കാമറ ക്രൂ ഒരു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യാൻ അപേക്ഷിക്കുന്നു. അതെ സമയം തൈമൂർ ആ ക്യാമറാമാനോട് ദേഷ്യപ്പെടുന്നു. ഈ വീഡിയോ ആറുലക്ഷത്തിൽ അധികം പേരാണ് ഇതിനകം കടിട്ടുള്ളത്. തൈമൂറിന്റെ പ്രതികരണത്തെ വിമർശിച്ചും, അതെ സമയം അതിൽ ഓമനത്തം കണ്ടെത്തിക്കൊണ്ടും ഉള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കുട്ടിയെ വളർത്തിയത് ശരിയായില്ല എന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് കുട്ടിയായിരിക്കുമ്പോൾ തൊട്ടുതന്നെ പഠിപ്പിച്ചു വളർത്തണം എന്നൊക്കെയാണ് ചിലർ കമന്റ് ബോക്സിൽ കുറിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ