'പെട്ടെന്ന് വളരല്ലേ', മഹേഷ് ബാബുവിന്റെ മകളോട് തമന്നയുടെ ഉപദേശം!

By Web TeamFirst Published Mar 17, 2021, 7:24 PM IST
Highlights

അടുത്ത കൂട്ടുകാരാണ് തമന്നയും മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും.

തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധരുള്ള നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും എല്ലാവരുടെയും പ്രിയങ്കരിയാണ്. സിത്താരയുടെ ഫോട്ടോ മഹേഷ് ബാബു ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ സിത്താരയും തമന്നയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പെട്ടെന്ന് വളരല്ലേയെന്നാണ് സിത്താരയോടായി തമന്ന പറയുന്നത്.

തമന്നയും സിത്താരയും അടുത്തകൂട്ടുകാരെ പോലെയാണ്. ഇക്കാര്യം മുമ്പ് തമന്ന തന്ന പറഞ്ഞിട്ടുണ്ട്. ഒട്ടേറെ ആള്‍ക്കാരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് തമന്നയും സിത്താരയും ഒന്നിച്ച് ഫോട്ടോ എടുത്തത്. മുമ്പും സിത്താരയ്‍ക്കൊപ്പമുള്ള ഫോട്ടോ തമന്ന ഷെയര്‍ ചെയ്‍തിട്ടുണ്ട്. സര്‍കാരു വാരി പാട്ട എന്ന സിനിമയാണ് മഹേഷ് ബാബു ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

"ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചെറിയ ചേരുവയില്‍ പ്രണയ വിശ്വാസത്തിന്റെയും പരസ്‍പര വിശ്വാസത്തിന്റെയും  ദൃഢമായ ഒരു മിശ്രിതമുണ്ട് എന്നായിരുന്നു വാര്‍ഷികത്തില്‍ അടുത്തിടെ മഹേഷ് ബാബുവിന്റെ ഭാര്യ പറഞ്ഞത്. എല്ലാം ഞങ്ങള്‍ക്ക് ഒന്നിച്ചാണ്. എന്നെന്നേക്കുമായി. വിവാഹ വാര്‍ഷിക ആശംസകള്‍ മഹേഷ് ബാബു, കൂടുതൽ കൂടുതൽ സ്നേഹം എന്നാണ് നമ്രത ഷിരോദ്‍കര്‍ എഴുതിയിരിക്കുന്നത്. മഹേഷ് ബാബുവിന് ഒപ്പമുള്ള തന്റെ ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്ന് പറഞ്ഞാണ് നമ്രത ഷിരോദ്‍കറിന് മഹേഷ് ബാബു വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

മഹേഷ്‍ ബാബുവും നമ്രത ഷിരോദ്‍കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും തുടര്‍ന്ന് 2005 ഫെബ്രുവരി 10നാണ് വിവാഹിതരാകുന്നതും.

click me!