
യുഎസ്സിലെ ന്യൂ ജേഴ്‍സിയില്‍ നിന്ന് വീഡിയോയുമായി നടി തമന്ന. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഒരു ഭാഗമായി സംഘടപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനായാണ് തമന്ന ന്യൂ ജേഴ്‍സിയില്‍ എത്തിയത്. ആഹ്ളാദകരമായ ഒരു അനുഭവമാണ് ഇതെന്നാണ് വീഡിയോയില്‍ തമന്ന വ്യക്തമാക്കുന്നു. ഇന്ത്യൻ ഡേ പരേഡിന്റെ വീഡിയോ താരം പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
കടലുകള്‍ക്ക് ഇപ്പുറത്താണെങ്കിലും ഇന്ത്യയെന്ന വികാരം തന്നില്‍ നിറഞ്ഞുനിന്നിരുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അവിടെ ആഘോഷത്തിനുണ്ടായിരുന്നു. നമ്മുടെ രാജ്യത്തിന്റെ അന്ത:സത്തയെ അവിടെ ആഘോഷിക്കാൻ അവര്‍ എന്നോടൊപ്പ ചേര്‍ന്നു. എല്ലാവരുമായി ഇടപെടാൻ കഴിഞ്ഞത് ഹൃദയസ്‍ര്‍ശിയായിരുന്നു. എല്ലാവരുടെയും ഐക്യവും വളരെ പ്രകടമായിരുന്നു. ഇതുപോലത്തെ അവിസ്‍മരണീയമായ അനുഭവത്തിന് നന്ദി. എവിടെയായിരുന്നാലും നമ്മുടെ പതാക ഉയര്‍ന്നു പറക്കുക തന്നെ ചെയ്യും എന്നും തമന്ന വ്യക്തമാക്കുന്നു.
തമന്ന നായികയായി ഭോലാ ശങ്കറാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മെഹര്‍ രമേഷ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ചിരഞ്ജീവിയായിരുന്നു നായകൻ. സിനിമ അത്ര വിജയമായില്ല എന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കര്‍'.
ചിരഞ്‍ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തിയത്. ചിരഞ്‍ജീവി നായകനായ ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിച്ചപ്പോള്‍ പ്രതീക്ഷകള്‍ നിറവേറ്റാനായില്ല.
Read More: വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ആശംസകളുമായി മമ്മൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക