
തമിഴകത്ത് മാത്രമല്ല ഇന്ത്യയൊട്ടാകെ ഒട്ടനവധി ആരാധകരുള്ള നടനാണ് അജിത്. കാത്ത് കാത്തിരുന്ന് വരുന്ന അജിത്തിന്റെ സിനിമകൾ കാണാൻ അക്ഷമരായാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. അത് കേരളത്തിലായാലും. എന്നാൽ അജിത്ത് ആരാധകർക്ക് നിരാശ ഉണ്ടാകുന്ന ഒരു കാര്യത്തിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്.
അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്ത ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങിക്കുന്ന അജിത്തിന്റേതാണ് വീഡിയോ. ഫോൺ വാങ്ങിയ ശേഷം ആ വീഡിയോ ഡിലീറ്റ് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒപ്പം ആരാധകന് താക്കീതും നൽകുന്നുണ്ട് അജിത്ത്. ദുബൈ എയർപോട്ടിൽ വച്ചാണ് സംഭവമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു വിഭാഗം അജിത്തിനെ തുണച്ചെത്തിയപ്പോൾ മറ്റൊരു വിഭാഗം വൻ വിമർശനം ഉന്നയിക്കുകയാണ്. അതായത് ആരാധകർക്ക് കമന്റ് ബോക്സിൽ ചേരിതിരിവ് പ്രകടമാണ്.
'ഇത്ര വലിയ തെറ്റാണോ ചെയ്തത്, ഈ നടൻമാർ എങ്ങനെ ആണ് ഉണ്ടായതു. ഇയാളുടെ സിനിമ ഈ ആരാധകർ /പ്രേക്ഷകർ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ മുടക്കി തിയേറ്ററിൽ പോയി കണ്ട്, ആ പടങ്ങൾ വിജയിച്ചപ്പോൾ അല്ലെ ഇവനൊക്കെ നടനായത്, വെറുതെയല്ല ഇവന്റെ പടങ്ങൾ നിലം തൊടാത്തത്, ഇനി ഇയാളുടെ സിനിമ കാണാൻ അനുവാദം വാങ്ങണം എന്നിട്ട് കാണാം', എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
അതേസമയം, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാൻ ആർക്കും അനുവാദം ഇല്ലെന്ന് പറയുന്നവരും ഉണ്ട്. 'നല്ല കാര്യമാണ് തല അജിത്ത് ചെയ്തത് ഒരാളുടെ അനുവാദമില്ലാതെ അയാളുടെ കൂടെ വീഡിയോ എടുക്കുന്നത് അത്ര നല്ല കാര്യമല്ല, സിനിമ ഇഷ്ടമായാൽ പോയി കാണുക അതിനപ്പുറം അവരുടെ സ്വകാര്യതയിൽ കേറിയാൽ എല്ലാവരും അനുവദിച്ചു തരണം എന്നില്ല, ഈ നടന്മാരുടെ സ്വകാര്യത കാണിച്ചിട്ടല്ലല്ലോ അവർ famous ആയത്. സ്വകാര്യതയിൽ കയറിചെല്ലുമ്പോ കിട്ടിയാൽ മിണ്ടാണ്ട് വാങ്ങിച്ചോണ്ട് പൊക്കോണം', എന്നിങ്ങനെയാണ് ഇത്തരം കമന്റുകൾ.
പേളിയുടെ പ്രെഗ്നൻസി ആശംസ, 'നീയാണിതിന് തുടക്കമിട്ടതെ'ന്ന് അമല പോൾ, നീരസം പ്രകടിപ്പിച്ച് ആരാധകർ
എന്നാൽ ഇതാദ്യമായല്ല അജിത്ത് ഇത്തരത്തിൽ ആരാധകരോട് പെരുമാറുന്നത്. 2021ൽ വോട്ട് ചെയ്യാനെത്തിയ അജിത്തിനൊപ്പം സെൽഫിയെടുക്കാൻ ഒരു ആരാധകൻ ശ്രമിച്ചിരുന്നു. എന്നാൽ സെൽഫോൺ പിടിച്ചുവാങ്ങി അജിത്ത് മുന്നറിയിപ്പ് നൽകുക ആയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ