'വ്യാജമാണ് അത്', മുംബൈയിലേക്ക് മാറുന്നത് എന്തിന് എന്ന് വെളിപ്പെടുത്തി നടി ജ്യോതിക

Published : Jan 31, 2024, 11:58 AM IST
'വ്യാജമാണ് അത്', മുംബൈയിലേക്ക് മാറുന്നത് എന്തിന് എന്ന് വെളിപ്പെടുത്തി നടി ജ്യോതിക

Synopsis

മുംബൈയിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് ജ്യോതിക.

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ചലച്ചിത്ര താരങ്ങളും ദമ്പതിമാരുമാണ് സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റുന്നവെന്ന വാര്‍ത്തകളാണ് നടനും ഭര്‍ത്താവുമായ സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇതില്‍ ജ്യോതിക വ്യക്തത വരുത്തി രംഗത്ത് എത്തിയതാണ് പുതിയ റിപ്പോര്‍ട്ട്.

പ്രൊഫഷണല്‍ കമ്മിറ്റ്‍സ്‍മെന്റുകളാണ് മുംബൈയിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് നിരവധി പ്രൊജക്റ്റുകള്‍ തന്നെ തേടിയെത്തുന്നുണ്ട്. മാത്രമവുമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ തന്നെ മുംബൈയില്‍ സെറ്റില്‍ഡുമാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊജക്റ്റുകള്‍ തനിക്ക് ലഭിക്കുന്നുണ്ട്  എന്നും അവയെല്ലാം ഓരോന്നായി തീര്‍ത്തതിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത് എന്നും ഒരു അഭിമുഖത്തില്‍ ജ്യോതിക വ്യക്തമാക്കുകയായിരുന്നു.

ബോളിവുഡില്‍ ജ്യോതിക നായികയായി വേഷമിട്ട ചിത്രമായി പ്രദര്‍ശനത്തിനെത്താനുള്ളത് ശെയ്‍ത്താനാണ് എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണാണ് നായകനാകുന്നത്. ഹൊറര്‍ ഴോണറിലുള്ളതായിരിക്കും അജയ് ദേവ്‍ഗണ്‍ ചിത്രം ശെയ്‍ത്താൻ. സംവിധായകൻ വികാസ്‍ ബഹലിന്റെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത് ആരാധകര്‍ അടുത്തിടെ ഏറ്റെടുത്തിരുന്നു. ചിത്രം അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്നു. സുധാകര്‍ റെഡ്ഡി യക്കാന്തി ഛായാഗ്രാഹകനായ ചിത്രത്തില്‍ മാധവനും നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നു.

കാതലാണ് ജ്യോതിക നായികയായ ചിത്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയത്. സ്വവര്‍ഗാനുരാഗിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി കാതലിലെത്തിയത്. മമ്മൂട്ടി നായകനായ കാതലില്‍ ജ്യോതികയുടെ കഥാപാത്രം പ്രധാനപ്പെട്ട ഒന്നായിരുന്നു. ജിയോ ബേബിയാണ് കാതലിന്റെ സംവിധായകൻ. ചിത്രം നിര്‍മിച്ചത് മമ്മൂട്ടിയാണ്. ഛായാഗ്രഹണം സാലു കെ തോമസാണ്. മലയാളത്തില്‍ ജ്യോതിക ദീര്‍ഘ കാലത്തിന് ശേഷം എത്തിയപ്പോള്‍ മികച്ച അഭിപ്രായം നേടാനായി.

Read More: പ്രേമം അന്ന് ശരിക്കും നേടിയ കളക്ഷനെത്ര?, നിവിൻ പോളിയുടെ റെക്കോര്‍ഡുകള്‍, ആ 'പ്രണയം' വീണ്ടുമെത്തുമ്പോള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു