
ചെന്നൈ: തമിഴ് നടി വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചു. അമിത അളവിൽ ഗുളിക കഴിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്നാണ് വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചത്. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാ ശ്രമം.
നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ നിരന്തരം അപമാനിക്കുന്നതായി വിജയ ലക്ഷ്മി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ലൈവിലാണ് വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതെന്റെ അവസാന വിഡിയോ ആണെന്ന് താരം ലൈവിൽ അറിയിച്ചു.
കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെയോർത്താണ് പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു. ഹരിനാടാർ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാൻ രക്തസമ്മർദ്ദത്തിെൻറ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം രക്തസമ്മർദം കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു. ആത്മഹത്യ ശ്രമത്തെ തുടർന്ന് വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ