വിജയ് - സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും, ഇരുവരും വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകുമെന്ന് സൂചന

Published : Jun 15, 2026, 09:13 AM IST
vijay sangeetha

Synopsis

26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു.

ചെങ്കൽപ്പെട്ട്:നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി ഇന്ന് കുടുംബകോടതിയുടെ പരിഗണനയിൽ. വിജയ് , സംഗീത വിവാഹമോചന കേസ് ചെങ്കൽപ്പെട്ട് കുടുംബകോടതിയാണ് ഇന്ന് പരിഗണിക്കുക. ഇരുവരും വീഡിയോ കോൺഫ്രൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസിങിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ലൈറ്റ അടിക്ക ആരംമ്പിച്ചിട്ടെ, സ്മെല്‍ വരത്, നാനും ​ഗെയിം വിളയാടും'; ഡിഎംകെയ്ക്കിട്ട് 'കൊട്ടി' രാഘവ ലോറൻസ്
'പല നടിമാരും എനിക്കൊപ്പം അഭിനയിക്കില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ട്, പക്ഷേ മധു മേഡം ഓക്കെ പറഞ്ഞു'; മനംനിറഞ്ഞ് ഇന്ദ്രൻസ്