സൂരി ചിത്രം 'മണ്ടാടി'യുടെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കി റെഡ് ജയന്റ് മൂവീസ്

Published : Sep 07, 2026, 05:23 PM IST
Mandaadi starring Soori

Synopsis

മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന 'മണ്ടാടി' സെപ്റ്റംബർ 10-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. സൂരി നായകനാകുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയാണ്. കടലോര പശ്ചാത്തലത്തിൽ ഒരു സവിശേഷ ബോട്ട് മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാർ, സത്യരാജ്, സുഹാസ് എന്നിവരാണ് മറ്റുള്ള പ്രധാന അഭിനേതാക്കൾ.

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന 'മണ്ടാടി' റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 10 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിൻറെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് റെഡ് ജയന്റ് മൂവീസ് ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടലിലെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ചിത്രം ഐ മാക്സിലും റിലീസ് ചെയ്യുന്നുണ്ട്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജു കുറുപ്പ്, നിര്‍മ്മാണം അരുണ്‍ ഗോപി; പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടു
വിജയ് ദേവരകൊണ്ടയും രശ്മികയും പ്രധാന വേഷത്തിലെത്തുന്ന 'രണബാലി' റിലീസിനൊരുങ്ങുന്നു; ടീസർ അപ്‌ഡേറ്റ്