രജനികാന്ത് നാലാമനായി പിന്തള്ളപ്പെട്ടു, തമിഴ് താരങ്ങളില്‍ 2023ല്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും ആര്?

Published : Jan 22, 2024, 02:07 PM IST
രജനികാന്ത് നാലാമനായി പിന്തള്ളപ്പെട്ടു, തമിഴ് താരങ്ങളില്‍ 2023ല്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും ആര്?

Synopsis

തമിഴകത്തെ രണ്ടാമനും മുന്നാമനും സര്‍പ്രൈസ്.

രാജ്യമൊട്ടാകെ ആരാധകരുള്ളതാണ് തമിഴകത്ത് നിന്നുള്ള താരങ്ങള്‍ എന്നത് വ്യക്തമാണ്. ബോളിവുഡിനോളം രാജ്യത്തുടനീളം തമിഴകത്ത് നിന്നുള്ള താരങ്ങള്‍ക്ക് സ്വാധീനമുണ്ടാക്കാനാകാറുണ്ട്. തമിഴകത്ത് ജനപ്രീതിയില്‍ മുന്നില്‍ ഏത് താരമാണ് എന്ന് പരിശോധിക്കുന്നത് കൗതുകകരമായ ഒരു കാര്യമായിരിക്കും. ദളപതി വിജയ്‍യാണ് 2023ല്‍ തമിഴ് താരങ്ങളില്‍ ഒന്നാമൻ എന്നാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.

ലിയോയുടെ വമ്പൻ വിജയമാണ് തമിഴ് താരങ്ങളില്‍ വിജയ്‍ക്ക് ഒന്നാമത് എത്താൻ സഹായകരമായത് എന്ന് വ്യക്തം. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ലിയോയില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറം വിജയം സ്വന്തമാക്കാനായി. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ 620 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരളത്തിലടക്കം റെക്കോര്‍ഡുകള്‍ ലിയോ സ്വന്തമാക്കിയതും തമിഴ് താരങ്ങളില്‍ മുന്നില്‍ എത്താൻ വിജയ്‍യെ സഹായിച്ചു എന്നാണ് അഭിപ്രായങ്ങള്‍.

തമിഴകത്ത് 2023ല്‍ ജനപ്രീതിയില്‍ രണ്ടാമതെത്തിയ താരം അജിത്ത് കുമാറാണ്. അജിത്ത് നായകനായി 2023ല്‍ എത്തിയ ചിത്രം തുനിവ് മികച്ച വിജയം നേടിയിരുന്നു.  2023ല്‍ തമിഴില്‍ മൂന്നാം സ്ഥാനത്തെത്തിയ താരം സൂര്യയാണ്. സംവിധായകൻ സിരുത്തൈ ശിവയുടെ പുതിയ ചിത്രം കങ്കുവ അടുത്ത മെയില്‍ മാത്രമേ റിലീസാകൂ എങ്കിലും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാൻ സൂര്യയെ സഹായിച്ചിരുന്നു എന്ന് വ്യക്തമാകുന്നു.

രജനികാന്ത് നാലാമനായി പിന്തള്ളപ്പെട്ടപ്പോള്‍ തമിഴ് താരങ്ങളില്‍ പിന്നീടുള്ള സ്ഥാനത്ത് എത്തിയത് ധനുഷാണ്. ആറാമത് കമല്‍ഹാസനെത്തിയപ്പോള്‍ ഏഴാമതെത്തിയ താരം വിക്രമും എട്ടാമത് ശിവാകാര്‍ത്തികേയനും ഒമ്പതാമത് വിജയ് സേതുപതിയുമാണ്. പത്താം സ്ഥാനത്ത് കാര്‍ത്തിയാണ്. പട്ടിക ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read More: 'സ്‍നേഹം നിറയ്ക്കുന്നതിന് നന്ദി', ഭാര്യക്ക് ആശംസകളുമായി മഹേഷ് ബാബു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം