'മനിതനെ കിടയാത്, എപ്പടിയിങ്കെ ഇന്ത മാതിരി': ഭ്രമയുഗം കണ്ട തമിഴ് റിവ്യൂറുടെ വീഡിയോ വൈറല്‍.!

Published : Feb 19, 2024, 09:18 AM IST
'മനിതനെ കിടയാത്, എപ്പടിയിങ്കെ ഇന്ത മാതിരി': ഭ്രമയുഗം കണ്ട തമിഴ് റിവ്യൂറുടെ വീഡിയോ വൈറല്‍.!

Synopsis

രണ്ടര മണിക്കൂറോളം നീളമുള്ള ഒരു ചിത്രം ബ്ലാക് ആന്‍റ് വൈറ്റില്‍ ആലോചിക്കുക. അതില്‍ മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍താരത്തെ ആലോചിക്കുക ഇതൊക്കെ മനുഷ്യ സാധ്യമാണോ എന്ന ആശ്ചര്യമാണ് പ്രശാന്ത് രേഖപ്പെടുത്തുന്നത്. 

കൊച്ചി: മമ്മൂട്ടിയുടെ ഭ്രമയുഗം കേരളത്തില്‍ മാത്രമല്ല അന്യ സംസ്ഥാനങ്ങളിലും നേട്ടം കൊയ്യുന്നുണ്ട്. ഒരു മലയാള സിനിമയ്ക്ക്  ഇതര ഭാഷകളിൽ അടക്കം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വളരെ അപൂർവമാണ്. ആ നേട്ടം സ്വന്തമാക്കിയ സിനിമയാണ് ഭ്രമയു​ഗം. മമ്മൂട്ടി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസമെ ആയിള്ളൂവെങ്കിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും ചിത്രത്തിന് ലഭിക്കുന്ന സ്വാകാര്യത വളരെ വലുതാണ്. 

മമ്മൂട്ടിയുടെയും മറ്റുള്ളവരുടെ പ്രകടനത്തിനും എങ്ങും പ്രശംസാപ്രവാഹമാണ്. ഭ്രമയു​ഗവും മമ്മൂട്ടിയും സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയി നിൽക്കവെ ചിത്രത്തെ കുറിച്ച് ഒരു തമിഴ് സിനിമാസ്വാദകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഇപ്പോള്‍ തമിഴിലെ പ്രശസ്ത സിനിമ നിരൂപകന്‍ പ്രശാന്തിന്‍റെ റിവ്യൂവാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇതിന്‍റെ വീഡിയോ ശകലങ്ങള്‍ മലയാളം സോഷ്യല്‍ മീഡിയ പേജുകളിലും വൈറലാകുന്നുണ്ട്.

രണ്ടര മണിക്കൂറോളം നീളമുള്ള ഒരു ചിത്രം ബ്ലാക് ആന്‍റ് വൈറ്റില്‍ ആലോചിക്കുക. അതില്‍ മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍താരത്തെ ആലോചിക്കുക ഇതൊക്കെ മനുഷ്യ സാധ്യമാണോ എന്ന ആശ്ചര്യമാണ് പ്രശാന്ത് രേഖപ്പെടുത്തുന്നത്. സാങ്കേതികമായി ചിത്രം ഏറെ മുന്നിലാണ് എന്ന് പറയുന്ന പ്രശാന്ത് 'ഇത് വന്ത് കേരള സിനിമാ യുഗം. മമ്മുട്ടി ഉലഗത്തിലെ മോസ്റ്റ് ഗിഫ്റ്റഡ് ആര്‍ടിസ്റ്റ് എന്നും പറയുന്നു. ചിത്രത്തിലെ ഒരോ അണിയറ പ്രവര്‍ത്തകനെയും പേര് എടുത്ത് പറയുന്നുണ്ട് പ്രശാന്ത് തന്‍റെ റിവ്യൂവില്‍. 

കളറുകളില്‍ ഡിഐയില്‍ പുതിയ പരീക്ഷണം നടത്തുന്ന കാലത്ത് ഇത്തരം ഒരു ചിന്ത തന്നെ വിപ്ലവകരം എന്നാണ് പ്രശാന്ത് പറയുന്നത്. എന്തായാലും മലയാളികള്‍ അടക്കം ഈ റിവ്യൂ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ വിവിധ തമിഴ് സംവിധായകന്‍ ലിംഗു സ്വാമി, വസന്ത ബാലന്‍ തുടങ്ങിയ സംവിധായകര്‍ എല്ലാം ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയിരുന്നു. 

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും. അതേ സമയം ആദ്യദിനത്തില്‍ മമ്മൂട്ടിയുടെ ഭ്രമയുഗം ആദ്യദിനത്തില്‍ ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

വിവാഹത്തിന് പിന്നാലെ ജിപിയെ വിട്ട് ബിഗ് ബോസില്‍ പോകുമോ?; ഗോപികയുടെ ഉത്തരം ഇങ്ങനെ.!

ഭ്രമയുഗം കേരളത്തെ ഞെട്ടിച്ച് ഹിറ്റാകുമ്പോള്‍, തെലുങ്കിലും സമാനം; അവിടെ അത്ഭുത ഹിറ്റ് 'ഊരു പേരു ഭൈരവകോണ'.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍