
ഹിന്ദി സിനിമ ലോകത്ത് ശ്രദ്ധേയയായ നടിയാണ് തപ്‍സി. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. തപ്‍സിക്ക് രാജ്യത്ത് ഒട്ടേറെ ആരാധകരുണ്ട്. തന്റെ ഹൃദയം തകര്‍ത്ത ഒരു പ്രണയത്തെ കുറിച്ച് പറയുകയാണ് തപ്‍സി. സ്‍കൂള്‍ പഠന കാലത്തെ ആ പ്രണയം പരാജയപ്പെട്ടത് അന്ന് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് തപ്‍സി പറയുന്നു.
സാധാരണ സ്‍കൂള്‍ പ്രണയം തന്നെയായിരുന്നു എനിക്കും. ഇടവേളകളില്‍ അവനെ കാണാനിരിക്കും. നമ്മള്‍ ഒരുമിച്ച് സമയം ചെലവിടും. ഒരിക്കല്‍ അവൻ വരാതിരുന്നു. അവന് പത്താംക്ലാസ് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഒരു സുഹൃത്ത് വഴി എന്നെ അറിയിച്ചു. അങ്ങനെ അവൻ പ്രണയം അവസാനിപ്പിച്ചു. എന്റെ ഹൃദയഭേദകമായിരുന്നു അത്. ഞാൻ ടെലിഫോണ്‍ ബൂത്തില്‍ പോയി അവനെ പലതവണ അവനെ വിളിക്കാൻ ശ്രമിച്ചു. അവൻ എന്റെ കോളുകളൊക്കെ അവഗണിച്ചു. പക്ഷേ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. ഒരിക്കലും അങ്ങനെ എന്റെ ഹൃദയം തകരില്ലെന്ന്. അതിനുശേഷം ഒരു ബന്ധവും എന്നെ കരയിച്ചിട്ടില്ല- തപ്‍സി പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ