മലയാളത്തില്‍ നിന്ന് പൊലീസ് പശ്ചാത്തലത്തില്‍ അടുത്ത ത്രില്ലര്‍; 'ടാരന്‍റീനൊ' ചിത്രീകരണം ആരംഭിച്ചു

Published : Nov 01, 2026, 02:59 PM IST
tarantino malayalam movie starts rolling

Synopsis

രണ്‍ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ഇതിൽ അണിനിരക്കുന്നത്.

എല്‍വിന്‍ സി ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ടാരന്‍റീനോ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിന്‍റെ ആദ്യ ഫീച്ചര്‍ ഫിലിം സംരംഭമാണ് ഇത്. മിഡിൽ ഈസ്‌റ്റിലെ പ്രമുഖ ചലച്ചിത്ര കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്‌സും സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നല്ല സിനിമയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചേർത്തല പള്ളിപ്പുറത്ത് കടവൻ ഹൗസിൽ നടന്ന പൂജാ ചടങ്ങിൽ സബീനാ ബീവിയും അഭിനേതാക്കളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്നു ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്. തുടർന്ന് പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും പ്രതീക്ഷ ഷാ (പ്ലോട്ട് പിക്ച്ചേഴ്സ് ദുബൈ) ഫസ്റ്റ് ക്ലാപ്പും നൽകി.

ഓരോ കേസിനും ഒരു കഥയുണ്ട്. എന്നാൽ, സത്യം നമ്മൾ കരുതുന്നതല്ലെങ്കിലോ? ഇത്തരത്തില്‍ ഒരു പ്ലോട്ടുമായാണ് ചിത്രം എത്തുന്നത്. പരമ്പരാഗത കഥപറച്ചിൽ രീതികളിൽനിന്ന് മാറി, നിഗൂഢതകളും അപ്രതീക്ഷിത വഴിത്തിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ വേറിട്ടൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്‍ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി, (കിൽ), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി ജോൺ, ഓർഹാൻ (സർകീറ്റ്), ആദിശേഷൻ (ബാലൻ), ഫഹദ് സിദ്ദീഖ് തുടങ്ങി ശ്രദ്ധേയരായ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം വിനീത് കുമാർ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതിയ പ്രതിഭകളെ അണിനിരത്തുന്ന ഈ ചിത്രം, മലയാള സിനിമയിൽ പുതിയ സർഗാത്മക ശബ്ദങ്ങൾക്കും അവസരമൊരുക്കുന്നു. എസ് ജയകൃഷ്ണൻ്റേതാണ് തിരക്കഥ. സംഗീതം ഗോഡ്‍വിന്‍ തോമസ്, ഛായാഗ്രഹണം പ്രകാശ് രാണ, എഡിറ്റിംഗ് അർജുൻ പ്രകാശ്, കലാസംവിധാനം മഹേഷ് ശ്രീധർ, മേക്കപ്പ് പട്ടണം റഷീദ്, കോസ്‌റ്റ്യൂം ഡിസൈൻ ബ്യൂസി ബേബി ജോൺ, സൗണ്ട് ഡിസൈൻ ശ്രീനാഥ് രവീന്ദ്രന്‍, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, ആക്ഷൻ ശ്രാവണ്‍ സത്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതൂപ് മോഹൻ എസ്, ഡിസൈൻ യെല്ലോ ടൂത്ത്, ഫിനാൻസ് കൺടോളർ വിജയൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൻ ആർ, പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് പുതിയ കാഴ്ചപ്പാടുമായി ‘ടാരന്റിനോ’; നിർമ്മാണം ദി പ്ലോട്ട് പിക്ചേഴ്സ്, നല്ല സിനിമ പ്രൊഡക്ഷൻസ്
ത്രസിപ്പിക്കുന്ന ആക്ഷനും കോമഡിയും ത്രില്ലും നിറച്ച് സൂര്യയുടെ ‘സീൻ’ ട്രെയ്‌ലർ; ജിത്തു മാധവൻ ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ