വേൾഡ്കപ്പ്‌ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് ടീം 'കാക്കിപ്പട'

Published : Dec 12, 2022, 09:45 PM IST
വേൾഡ്കപ്പ്‌ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് ടീം 'കാക്കിപ്പട'

Synopsis

ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി അണിയറ പ്രവർത്തകർ എത്തിയത്.

വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ടീം 'കാക്കിപ്പട'. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 23ന് കാക്കിപ്പട പ്രേക്ഷകർക്ക് മുന്നിലെത്തും. 

ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി അണിയറ പ്രവർത്തകർ എത്തിയത്. വ്യത്യസ്തമായ പ്രമോഷൻ പരിപാടികളിലൂടെ ഇതിനകം തന്നെ കാക്കിപ്പട പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഷെജി വെലിയകത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും 
ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം.  സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം.  കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.

ഷാജി കൈലാസിൻ്റെ 'ഹണ്ട്' തുടങ്ങുന്നു; ഹൊറർ സസ്പെൻസ് ത്രില്ലറിൽ ഭാവനയും അദിതിയും

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു