'ടെഡി' സൂപ്പര്‍ഹിറ്റായി, സംവിധായകന് ആഡംബരകാര്‍ സമ്മാനിച്ച് നിര്‍മാതാവ്

Web Desk   | Asianet News
Published : Oct 18, 2021, 12:27 PM ISTUpdated : Oct 18, 2021, 12:33 PM IST
'ടെഡി' സൂപ്പര്‍ഹിറ്റായി, സംവിധായകന് ആഡംബരകാര്‍ സമ്മാനിച്ച് നിര്‍മാതാവ്

Synopsis

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ടെഡി റിലീസായത്.

ര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ടെഡി'(Teddy). ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി(animation drama) പുറത്തെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഹിറ്റ് ആയതിന് പിന്നാലെ സംവിധായകന് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ്. സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനെ(Shakti Soundar Rajan)തേടിയാണ് സമ്മാനമെത്തിയത്. 

ആഡംബര കാറാണ് ടൈഡിയുടെ നിര്‍മാതാവായ ഗ്നാനവേല്‍ രാജ, ശക്തിക്ക് സമ്മാനിച്ചത്. കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശക്തി സൗന്ദര്‍ രാജ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. 

"ടെഡി എനിക്ക് എന്നും വളരെ സ്‌പെഷ്യല്‍ സിനിമയായിരിക്കും. വിസ്മയിപ്പിക്കുന്ന  പ്രവൃത്തിയിലൂടെ അത് കൂടുതല്‍ സ്‌പെഷ്യല്‍ ആക്കിയതിന് ഗ്നാനവേല്‍ രാജയ്ക്ക് നന്ദി. നിങ്ങളുടെ ചിന്തയും പ്രവൃത്തിയുമെല്ലാം എപ്പോഴും വലുതായിരിക്കും", എന്നാണ് ശക്തി സൗന്ദര്‍ രാജന്‍ കുറിച്ചത്. 

ഈ സിനിമ സമ്മാനിച്ചത് ഗ്നാനവേല്‍ രാജയുടെ നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ശക്തിയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ടെഡി റിലീസായത്. ശക്തി സൗന്ദര്‍ രാജ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ