ഹനുമാൻ വമ്പൻ വിജയം, അടുത്ത സിനിമയുടെ ലക്ഷ്യം വെളിപ്പെടുത്തി തേജ സജ്ജ

Published : Feb 11, 2024, 11:46 AM IST
ഹനുമാൻ വമ്പൻ വിജയം, അടുത്ത സിനിമയുടെ ലക്ഷ്യം വെളിപ്പെടുത്തി തേജ സജ്ജ

Synopsis

ഹനുമാൻ നായകന്റെ അടുത്ത സിനിമകളെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു.  

ഹനുമാന്റെ വിജയത്തിളക്കത്തിലാണ് തേജ സജ്ജ. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പൻ ലാഭമാണ് ഹനുമാൻ നേടിയിരിക്കുന്നത്. ഹനുമാൻ ആഗോളതലത്തില്‍ ആകെ 300 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഹനുമാന്റെ വിജയം ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചുവെന്ന് ചിത്രത്തിലെ നായകൻ തേജ സജ്ജ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

അതിര്‍ത്തികള്‍ തമ്മിലുള്ള വ്യത്യാസം ചെറുതായിരിക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. സിനിമ എല്ലായിടത്തും സ്വീകരിക്കപ്പെടുന്നു. പ്രമേയത്തിനാണ് പ്രാധാന്യം. സിനിമകള്‍ പെട്ടെന്ന് തീരുമാനിക്കാനില്ലെന്ന് വ്യക്തമാക്കിയ താരം അടുത്തതായി ചെയ്യാൻ പോകുന്നത് വലിയ ഒരു പ്രേക്ഷക സമൂഹത്തെ മുന്നില്‍ക്കണ്ടുള്ള വമ്പൻ പ്രമേയമാണ് എന്നും വെളിപ്പെടുത്തി.

അമൃത നായരാണ് ഹനുമാൻ സിനിമയില്‍ തേജയുടെ നായികയായി എത്തിയത്.. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ നായകനായ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: 'ബ്ലസിയുടെ വെല്ലുവിളി അതായിരുന്നു', ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്, ജോര്‍ദാനിലെ കൊവിഡ് കാലത്തെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു