
തേജ സജ്ജ ചിത്രം 'ഹനു- മാൻ' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. പ്രശാന്ത് വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യത്തേതാണ് തേജ സജ്ജ നായകനാകുന്ന 'ഹനു- മാൻ'. പ്രശാന്ത് വർമ ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു. 'ഹനു- മാൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത.
ഗൗര ഹരിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹനുമാന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ പ്രവർത്തകർ 'ഹനുമാൻ ചലിസ' എന്ന ലിറിക്കൽ ഗാനം പുറത്തുവിട്ടത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായി വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന 'ഹനു- മാൻ' തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം റിലീസുകൾക്ക് പുറമെ ഇംഗ്ലീഷ്, സ്‍പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും റിലീസിന് തയ്യാറെടുക്കുകയാണ്. 'ഹനു-മാന്റെ' റിലീസ് എന്നായിരിക്കുമെന്ന് വൈകാതെ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കും.
'അഞ്ജനാദരി'എന്ന സാങ്കൽപ്പിക ലോകത്താണ് 'ഹനു- മാന്റെ' കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി എങ്ങനെ നായകന് ലഭിക്കുന്നെന്നും 'അഞ്ജനാദരി' എന്ന ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമ സംസാരിക്കുന്നത്. സിനിമയുടെ ആശയം ലോകമെമ്പാടും എത്തുന്നതായത് കൊണ്ട് തന്നെ ലോകത്തൊട്ടാകെ സിനിമ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് 'ഹനു- മാന്റെ' പ്രവർത്തകർ.
അമൃത അയ്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനയ് റായാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരലക്ഷ്‍മി ശരത് കുമാർ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൈം ഷോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഢി നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ചൈതന്യയും, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അസ്രിൻ റെഡ്ഢി, ലൈൻ പ്രൊഡ്യുസർ വെങ്കട് കുമാർ, അസോസിയേറ്റ് പ്രൊഡ്യുസർ കുശാൽ റെഡ്ഢി, ഛായാഗ്രഹണം, സംഗീതം ഗൗര ഹരി, അനുദീപ് ദേവ്, കൃഷ്‍ണ സൗരഭ്, പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കല, എഡിറ്റർ എസ് ബി രാജു തലരി, പിആർഒ ശബരി എന്നിവരുമാണ്.
Read More: 'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്‍തു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ