പ്രശസ്ത ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

Web Desk   | Asianet News
Published : May 27, 2020, 09:16 AM IST
പ്രശസ്ത ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

Synopsis

ചൊവ്വാഴ്ച രാവിലെ പിതാവാണ് മൃതദേഹം ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

ഇന്‍ഡോര്‍: പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്തയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്‍ഡോറിലെ തന്‍റെ വീട്ടില്‍ തന്നെയാണ് പ്രേക്ഷയുടെ മൃതദേഹം കണ്ടെത്തയത്. ഹിന്ദിയിലെ പ്രശസ്ത ടിവി ഷോകളായണ ക്രെ പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്ക് എന്നിവയില്‍ അഭിനയിച്ചിട്ടുള്ള പ്രേക്ഷയ്ക്ക് 25 വയസ്സായിരുന്നു.

ചൊവ്വാഴ്ച രാവിലെ പിതാവാണ് മൃതദേഹം ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്‍റെ ജോലിയുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു മകളെന്ന് പേക്ഷയുടെ കുടുംബം പറഞ്ഞു. 

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവച്ചിരുന്നു. സ്വപ്നങ്ങള്‍ മരിച്ചുപോകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം' എന്നാണ് പോസ്റ്റില്‍ പ്രേക്ഷ കുറിച്ചത്. 

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍