'ഇന്നും ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് ആ ചിത്രം', വെളിപ്പെടുത്തി നാനി

Published : Aug 19, 2024, 12:47 PM IST
'ഇന്നും ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് ആ ചിത്രം', വെളിപ്പെടുത്തി നാനി

Synopsis

തെലുങ്കിന്റെ പ്രിയ നടൻ നാനി പറഞ്ഞത് കേട്ട് അമ്പരന്നത് തമിഴ് ആരാധകരാണ്.

തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരു താരമാണ് നാനി, നാനി കമല്‍ഹാസന്റെ ഒരു ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചതാണ് ചര്‍ച്ചയാകുന്നത്. കമല്‍ഹാസൻ നായകനായ വിരുമാണ്ടിയോടുള്ള ഇഷ്‍ടത്തെ കുറിച്ചാണ് നാനി വെളിപ്പെടുത്തി. ഇന്നും വിരുമാണ്ടിയുടെ ഒരു പോസ്റ്റര്‍ തന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് നാനി വെളിപ്പെടുത്തിയത്.

വിരുമാണ്ടി 2004ല്‍ പ്രദര്‍ശനത്തിന് എത്തിയതാണ്. സംവിധാനം നിര്‍വഹിച്ച കമല്‍ഹാസൻ തന്നെയാണ് തിരക്കഥ എഴുതിയത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് കേശവ് പ്രകാശായിരുന്നു. പശുപതി, നെപ്പോളിയൻ, അഭിരാമി, ഗാന്ധിമതി തുടങ്ങിയവര്‍ക്ക് പുറമേ ഷണ്‍മുഖൻ, രാജേഷ്, സുകുമാറും ചിത്രത്തില്‍ വേഷമിട്ടു.

ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തില് നാനി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി 'ധരണി'യായപ്പോള്‍ നായികാ കഥാപാത്രമായ വെണ്ണേലയായി കീര്‍ത്തി സുരേഷെത്തി. നാനി നായകനായി എത്തിയപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു.

നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു. മൃണാള്‍ താക്കൂറാണ് നായികയായി നാനിയുടെ ചിത്രത്തില്‍ എത്തിയിരുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് ജയറാമും പ്രധാന വേഷത്തിലെത്തിയപ്പോള്‍ സംഗീതം ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ ശരിക്കും നേടിയത്?, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ