ഗുരുവായൂര്‍ അമ്പലനടയില്‍ ശരിക്കും നേടിയ കളക്ഷൻ കണക്കുകള്‍ പുറത്ത്.

പൃഥ്വിരാജ് നായകനായി വേഷമിട്ട് വന്ന ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായിരുന്നു. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ ബേസില്‍ ജോസഫിന്റെ കഥാപാത്രവും നിര്‍ണായകമായിരുന്നു. ഗുരുവായൂര്‍ അമ്പലനടയിലിന്റെ അപ്‍ഡേറ്റ് ശ്രദ്ധയാകര്‍ഷിക്കുകയാണ്

വമ്പൻ ഹിറ്റായ ഗുരുവായൂര്‍ അമ്പലനടയില്‍ ടെലിവിഷനില്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. ഏഷ്യാനെറ്റിലൂടെയാണ് പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുക. തിയ്യതി എപ്പോഴാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. ടെലിവിഷനിലും ഗുരുവായൂര്‍ അമ്പലനടയില്‍ ഹിറ്റാകും എന്തായാലും എന്നാണ് പ്രതീക്ഷ.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംവിധായകൻ വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ മറ്റ് കഥാപാത്രങ്ങളായി അനശ്വര രാജൻ, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ എന്നിവരും എത്തിയപ്പോള്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജിയാണ്.

Read More: തെക്കിനി തുറന്നത് വെറുതെയായില്ല, ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച് മണിച്ചിത്രത്താഴ്, വീണ്ടുമെത്തി നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക