'അത് ഹോളിവുഡ് ലെവലില്‍', പ്രഭാസ് ചിത്രത്തിന്റെ പ്രതീക്ഷകളുമായി റാണാ ദഗുബാട്ടി

Published : Jan 30, 2024, 05:58 PM IST
'അത് ഹോളിവുഡ് ലെവലില്‍', പ്രഭാസ് ചിത്രത്തിന്റെ പ്രതീക്ഷകളുമായി റാണാ ദഗുബാട്ടി

Synopsis

പ്രഭാസ് നായകനായി വേഷമിടുന്ന ചിത്രത്തെ കുറിച്ച് റാണാ ദഗുബാട്ടി.

ബാഹുബലിയായി എത്തിയ പ്രഭാസിന്റെ വില്ലൻ കഥാപാത്രമായി ശ്രദ്ധയാകര്‍ഷിച്ച നടനാണ് റാണാ ദഗുബാട്ടി. റാണയും പ്രഭാസും അടുത്ത സുഹൃത്തുക്കളുമാണ്.  കല്‍ക്കി 2989 എഡി മികച്ച സിനിമയായിരിക്കും എന്ന് അഭിപ്രായപ്പെട്ട് എത്തിയിരിക്കുകയാണ് നടൻ റാണാ ദഗുബാട്ടി. ഹോളിവുഡ് ലെവലിലുള്ള ഒരു വമ്പൻ സിനിമയായിരിക്കും പ്രഭാസ് നായകനാകുന്ന കല്‍ക്കി 2989 എഡി എന്നും പ്രഭാസ് എപ്പോഴും അങ്ങനെയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നും റാണ് ദഗുബാട്ടി വ്യക്തമാക്കി.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി എന്നതിനാല്‍ പ്രഭാസ് ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.  ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.  സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്നു.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക എന്നുമാണ് റിപ്പോര്ട്ട്. 2024 മെയ്‍ലായിരിക്കും റിലീസ്.

പ്രഭാസ് നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ പേര് അടുത്തിടെ പ്രഖ്യാപിച്ചതും ആരാധകരെ ആവേശഭരിതരാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇനി പ്രഭാസ് രാജാസാബ് എന്ന ചിത്രത്തിലാകും നായകനാകുക. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. പ്രഭാസ് നായകനാകുന്ന ഹൊറര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക എസ് തമനാണ്.

Read More: ദ ഗോട്ടിന്റെ പുത്തൻ അപ്‍ഡേറ്റ്, ചിത്രത്തിനായി കാത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്