കൊവിഡ് 19 പ്രതിരോധം: വന്‍തുക സംഭാവനയുമായി മഹേഷ് ബാബുവും പ്രഭാസും

Web Desk   | others
Published : Mar 26, 2020, 08:48 PM IST
കൊവിഡ് 19 പ്രതിരോധം: വന്‍തുക സംഭാവനയുമായി മഹേഷ് ബാബുവും പ്രഭാസും

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്. സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങളഅ‍ കര്‍ശനമായി പാലിക്കണമെന്ന മഹേഷ് ബാബു

ഹൈദരബാദ്:  കൊവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ധനസഹായവുമായി ചലചിത്രതാരങ്ങള്‍. തെലുങ്ക് സിനിമാതാരം മഹേഷ് ബാബും ഒരു കോടി രൂപയാണ് ആന്ധ്ര തെലങ്കാന സര്‍ക്കാരിന് സംഭാവനയുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്. സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങളഅ‍ കര്‍ശനമായി പാലിക്കണമെന്ന മഹേഷ് ബാബു അഭ്യര്‍ത്ഥിച്ചു. ലോക്ക് ഡൌണ്‍ പൂര്‍ണമായി അനുസരിക്കണം കൊറോണയെ നമ്മള്‍ അതിജീവിക്കുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. 

ബാഹുബലി ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ പ്രഭാസും വന്‍തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയതായാണ് സൂചന. ഒരു കോടി രൂപയാണ് പ്രഭാസ് നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്ക് സിനിമാ താരമായ പവന്‍ കല്യാണ്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് രണ്ട് കോടി രൂപയാണ് നേരത്തെ ധനസഹായം നല്‍കിയത്. നേരത്തെ സൂപ്പര്‍ താരം ചിരഞ്ജീവിയും ഒരു കോടി രൂപ ധനസഹായം കൈമാറിയിരുന്നു. 

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ജിയയില്‍ നിന്ന് പ്രഭാസ് മാര്‍ച്ച് ആദ്യവാരമാണ് തിരികെയെത്തിയത്. ഇതിന് പിന്നാലെ പ്രഭാസ് സ്വയം ക്വാറൈന്‍റൈന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ദിവസ വേതനക്കാരായ പതിനൊന്ന് പേരെ സ്വന്തം ഫാം ഹൌസില്‍ അഭയം നല്‍കിയ തമിഴ് ചലചിത്ര താരം പ്രകാശ് രാജിനെ മഹേഷ് ബാബു അഭിനന്ദിച്ചിരുന്നു. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്