സിസിഎല്ലില്‍ തെലുങ്ക് താരങ്ങള്‍ക്ക് ആദ്യ തോല്‍വി; ആറ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ്

Published : Mar 04, 2023, 10:25 PM IST
സിസിഎല്ലില്‍ തെലുങ്ക് താരങ്ങള്‍ക്ക് ആദ്യ തോല്‍വി; ആറ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ്

Synopsis

ടോസ് നേടിയ അഖില്‍ അക്കിനേനി ബാറ്റിംഗ് ആണ് തെരഞ്ഞെടുത്തത്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണില്‍ തെലുങ്ക് താരങ്ങളുടെ ടീമായ തെലുങ്ക് വാരിയേഴ്സിന് ആദ്യ തോല്‍വി. അഖില്‍ അക്കിനേനി ക്യാപ്റ്റനായ ടീം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടിയിരുന്നു. പഞ്ചാബ് താരങ്ങളുടെ ടീമായ പഞ്ചാബ് ഡെ ഷേര്‍ ആണ് ഇന്നത്തെ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്സിനെ തോല്‍പ്പിച്ചത്. സോനു സൂദ് ക്യാപ്റ്റനായ ടീം ആറ് വിക്കറ്റിനാണ് സീസണിലെ തെലുങ്കിന്‍റെ വിജയക്കുതിപ്പിന് തടയിട്ടത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ഇന്നത്തെ മത്സരം. 

ടോസ് നേടിയ അഖില്‍ അക്കിനേനി ബാറ്റിംഗ് ആണ് തെരഞ്ഞെടുത്തത്. എന്നാല്‍ 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുക്കാനേ തെലുങ്കിന് സാധിച്ചുള്ളൂ. തമന്‍ ആയിരുന്നു ടോപ്പ് സ്കോറര്‍. 18 ബോളില്‍ 37 റണ്‍സ് ആണ് അദ്ദേഹം നേടിയത്. അഖില്‍ 14 ബോളില്‍ 28 റണ്‍സും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്‍റെ സ്കോറും തെലുങ്കിന്‍റേതിന് സമാനമായിരുന്നു. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ നേടിയത് 101 റണ്‍സ്. 32 ബോളില്‍ 62 റണ്‍സ് നേടിയ ബബ്ബല്‍ റായ് ആയിരുന്നു ടോപ്പ് സ്കോറര്‍. 

രണ്ടാമത്തെ ഇന്നിംഗ്സ് കളിക്കാനിറങ്ങിയ തെലുങ്ക് താരങ്ങള്‍ക്ക് ഇക്കുറിയും വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല. നിര്‍ദ്ദിഷ്ട 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് ആണ് ഇക്കുറി അവര്‍ നേടിയത്. അശ്വിന്‍ ബാബുവാണ് ടോപ്പ് സ്കോറര്‍. 15 ബോളില്‍ 32 റണ്‍സ് ആണ് അശ്വിന്‍ നേടിയത്. അഖില്‍ 14 ബോളില്‍ 27 റണ്‍സും നേടി. മത്സരത്തിലെ അവസാന ഇന്നിംഗ്സ് കളിക്കാനിറങ്ങുമ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ 60 ബോളില്‍ 110 റണ്‍സ് വേണ്ടിയിരുന്നു. മയൂര്‍ മെഹ്തയുടെ ബാറ്റിംഗ് മികവിന്‍റെ സഹായത്താല്‍ (32 ബോലില്‍ 70) അവര്‍ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു.

ALSO READ : 'റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്'; പഠാന്‍ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി ബാഹുബലി നിര്‍മ്മാതാവ്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ