
അനുമോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവ്വഹിക്കുന്ന കുട്ടികളുടെ ചിത്രം ത തവളയുടെ ത ഫെബ്രുവരി ഇരുപത്തിയേഴിന് തിയറ്ററുകളിൽ എത്തും. തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ത തവളയുടെ ത തികച്ചും ഒരു ഫാമിലി എന്റർടൈനർ ചിത്രമാണ്. ആനന്ദ് റോഷൻ, ഗൗതമി നായർ, ശ്രീ പദ്, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ, ഹരികൃഷ്ണൻ, അജിത് കോശി, ജോജി ജോൺ, ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു, വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ.
ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ റോഷിത് ലാൽ, ജോൺപോൾ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗ്ഗീസ്, ഛായാഗ്രഹണം ബിപിൻ ബാലകൃഷ്ണൻ. ബീയാർ പ്രസാദ് എഴുതിയ മനോഹരമായ വരികൾക്ക് നിഖിൽ രാജൻ സംഗീതം പകരുന്നു. ചിത്രസംയോജനം ജിത്ത് ജോഷി, വിഷ്ണു നാരായണൻ, ആർട്ട് അനീസ് നാടോടി, സൗണ്ട് ഡിസൈൻ സവിത നമ്പ്രത്ത്, ഫൈനൽ മിക്സ് അനീഷ് പൊതുവാൾ, കോസ്റ്റ്യൂംസ് നിസാർ റഹ്‌മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സ്റ്റിൽസ് ഇബ്‌സെൻ മാത്യു, അസോസിയേറ്റ് ഡയറക്ടർ ഗ്രാഷ്, അബ്രു സൈമൺ, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് ഫോക്സ് ഡോട്ട് മീഡിയ, വൈറ്റ് വേവ്സ്, ഡിസൈൻസ് സനൽ പി കെ, ലൈം ടീ. കാസർകോട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ