ആരാണ് സൂപ്പർ സ്റ്റാർ ? രജനിയോ വിജയിയോ ? വിവാദത്തിൽ മറുപടിയുമായി ദളപതി !

Published : Nov 02, 2023, 07:37 AM ISTUpdated : Nov 02, 2023, 07:42 AM IST
ആരാണ് സൂപ്പർ സ്റ്റാർ ? രജനിയോ വിജയിയോ ? വിവാദത്തിൽ മറുപടിയുമായി ദളപതി !

Synopsis

'ലിയോ' എന്ന ബ്ലോ​ക് ബസ്റ്റർ ചിത്രത്തിന്റെ സക്സസ് മീറ്റിനിടെ ആണ് സൂപ്പർ സ്റ്റാർ വിവാദത്തിൽ ദളപതി വിജയ് പ്രതികരിച്ചത്.

രാണ് തങ്ങളുടെ സൂപ്പർ സ്റ്റാർ എന്ന കാര്യത്തിൽ സിനിമാ മേഖലയിലും ആരാധകർക്കിടയിലും ചർച്ചകൾ നടക്കാറുണ്ട്. പ്രത്യേകിച്ച് തമിഴകത്ത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പർ സ്റ്റാർ എന്ന ചോദ്യമായിരുന്നു തമിഴ് സിനിമാമേഖലയിൽ ഉയർന്നു കേട്ടത്. ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശം ആയിരുന്നു ഇതിന് വഴിതെളിച്ചത്. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ അവരവരുടെ ഭാ​ഗം വിശദീകരിച്ചു കൊണ്ട് രം​ഗത്തെത്തുകയും ചെയ്തു.

എന്നാൽ സൂപ്പർ സ്റ്റാർ വിഷയത്തിൽ വിജയിയോ രജനികാന്തോ വിശദീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരം വിജയ് നൽകിയിരിക്കുകയാണ്. 'ലിയോ' എന്ന ബ്ലോ​ക് ബസ്റ്റർ ചിത്രത്തിന്റെ സക്സസ് മീറ്റിനിടെ ആണ് സൂപ്പർ സ്റ്റാർ വിവാദത്തിൽ ദളപതി വിജയ് പ്രതികരിച്ചത്.

"പുരൈട്ചി കലൈ​ഗർ ക്യാപ്റ്റൻ എന്നത് ഒരാളെ ഉള്ളൂ. ഉല​ഗ നായകൻ എന്നാൽ ഒരാളെ ഉള്ളൂ. സൂപ്പർ സ്റ്റാർ എന്നതും ഒരാളെ ഉള്ളൂ. അതുമാതിരി തലൈ എന്നാലും ഒരാളെ ഉള്ളൂ. ജനങ്ങളാണ് രാജാക്കന്മാർ. ഞാൻ അവരുടെ ദളപതി", എന്നാണ് വിജയ് പറഞ്ഞത്. 

കളക്ഷൻ 100 കോടി, ആരവം തീർത്ത 'ആർഡിഎക്സ്'; പുത്തൻ ബി എം ഡബ്ല്യു സ്വന്തമാക്കി നീരജ്

സിനിമയെ ഒരു വിനോദോപാധി മാത്രമായി കാണണമെന്നും വിജയ് ആരാധകരോട് അഭ്യർത്ഥിക്കുന്നു. “ഒരു സ്രഷ്ടാവിന്റെ ഭാവനയുടെ ഉൽപന്നമെന്ന നിലയിൽ ലോകമെമ്പാടും സിനിമയെ കാണുന്നത് അങ്ങനെയാണ്. ഇതിലെ പോസിറ്റീവുകൾ മാത്രം എടുക്കുക, നെഗറ്റീവുകൾ ഉപേക്ഷിക്കുക. എളുപ്പമുള്ളത് നേടുന്നവനല്ല യാഥാർത്ഥ നായകൻ. വലിയ ലക്ഷ്യങ്ങൾ ഉള്ളവനാണ് യഥാർത്ഥ നായകൻ", എന്നാണ് വിജയ് പറഞ്ഞത്. സോഷ്യൽ മീഡിയയിയെ വിഷലിപ്തമായ ആരാധക യുദ്ധങ്ങളിൽ ഏർപ്പെടരുതെന്നും ആരാധകരോട് വിജയ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ