Latest Videos

ദളപതി 67 ല്‍ ആരൊക്കെ വരും; ഉയര്‍ന്നുവരുന്നത് വലിയ പേരുകള്‍.!

By Web TeamFirst Published Jan 24, 2023, 7:19 PM IST
Highlights

ഇപ്പോള്‍ പുറത്തുവരുന്ന ചില തമിഴ് സൈറ്റുകളിലെ വാര്‍ത്തകള്‍ പ്രകാരം എല്‍.സി.യുവില്‍ ഉള്‍പ്പെടുന്ന പടമായിരിക്കും വിജയ് ചിത്രം എന്നാണ് പറയുന്നത്. 

ചെന്നൈ: വിജയ് ലോകേഷ് കനകരാജുമായി വീണ്ടും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. അതിന്‍റെ അപ്ഡേറ്റ് ഉടന്‍ തന്നെയുണ്ടാകും. താല്‍ക്കാലികമായി ദളപതി 67 എന്നാണ് ടൈറ്റില്‍.

എന്തായാലും റൂമറുകള്‍ക്ക് കുറവുകള്‍ വന്നിട്ടില്ല. അതില്‍ പ്രധാനപ്പെട്ടത് കാസ്റ്റിംഗ് തന്നെയാണ്. ലോകേഷ് കമല്‍ഹാസനെ നായകനാക്കി ചെയ്ത വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷിന്‍റെ ചിത്രത്തിലെ താരനിര ഒരു ചര്‍ച്ച തന്നെയാണ്. വിജയ് ചിത്രത്തില്‍ ആരൊക്കെയുണ്ടാകും എന്നത് തന്നെയാണ് ചര്‍ച്ച സജീവമാക്കുന്നത്. ലോകേഷ് കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ രൂപപ്പെടുത്തിയ 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്' എന്ന വിഭാഗത്തില്‍ വിജയ് ചിത്രം വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 

ഇപ്പോള്‍ പുറത്തുവരുന്ന ചില തമിഴ് സൈറ്റുകളിലെ വാര്‍ത്തകള്‍ പ്രകാരം എല്‍.സി.യുവില്‍ ഉള്‍പ്പെടുന്ന പടമായിരിക്കും വിജയ് ചിത്രം എന്നാണ് പറയുന്നത്. അതില്‍ പ്രധാനമായും ഒരു ഗ്യാംഗ്സ്റ്റാര്‍ റോളില്‍ ആയിരിക്കും വിജയ് എത്തുക എന്നതാണ്. നേരത്തെ വന്ന ചില റൂമറുകള്‍ അനുസരിച്ച് ഹോളിവുഡ് ചിത്രം 'ഹിസ്റ്ററി ഓഫ് വയലന്‍സിന്‍റെ' ആശയത്തില്‍ നിന്നാണ് വിജയ് ചിത്രത്തിന്‍റെ കഥ രൂപപ്പെട്ടത് എന്ന് സൂചനകള്‍ വന്നിരുന്നു. എന്നാല്‍ എല്‍.സി.യുവിന്‍റെ ഭാഗമാണ് എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ചിത്രത്തില്‍ വന്നേക്കാവുന്ന താരങ്ങളെക്കുറിച്ച് വലിയ റൂമറുകളാണ് വരുന്നത്.

നേരത്തെ തന്നെ ചിത്രത്തിലെ ഒരു റോളില്‍ വിക്രത്തെ അഭിനയിക്കാന്‍ ക്ഷണിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത് വിക്രം നിഷേധിച്ചുവെന്ന് ചില റിപ്പോര്‍ട്ടുകളും വന്നു. അതേ സമയം തന്നെ വിക്രം 2 വില്‍ ലോകേഷ് വിക്രത്തിന് വലിയൊരു റോള്‍ നല്‍കാന്‍ ഒരുങ്ങുന്നവെന്നും വാര്‍ത്ത വന്നു. ഇതിന് പിന്നാലെയാണ് വിജയ് ചിത്രത്തില്‍ വിക്രം വന്നേക്കും എന്ന സൂചന ലഭിച്ചത്.  ഒപ്പം കമല്‍ഹാസന്‍റെ സാന്നിധ്യവും ഈ ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണെങ്കില്‍ പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം വിജയ് ചിത്രം  'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്' വിഭാഗത്തില്‍ വരുന്ന ചിത്രമാണ് എന്ന സൂചനകള്‍ നല്‍കിയാണ് വിക്രത്തില്‍ നായക പ്രധാന്യമുള്ള അമര്‍ എന്ന റോള്‍ ചെയ്ത ഫഹദ് ഫാസില്‍ പ്രതികരിച്ചത് എന്നതും പ്രേക്ഷകരില്‍ ആകാംക്ഷയുണ്ടാക്കുന്നുണ്ട്. ഫഹദ് ഫാസില്‍ നിര്‍മ്മാണ പങ്കാളിയായ തങ്കം എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഫഹദിന്‍റെ പരാമര്‍ശം. 

ദളപതി 67 വരുന്നത് എല്‍.സി.യുവിലാണല്ലോ, അതില്‍ ക്യാമിയോ റോളില്‍ ഫഹദ് ഉണ്ടാകുമോ എന്നതായിരുന്നു പ്രസ് മീറ്റില്‍ ഉയര്‍ന്ന ചോദ്യം. ഇതിനോട് പ്രതികരിച്ച ഫഹദ്, അതെ എല്‍സിയുവില്‍ ആണെങ്കില്‍ ചിലപ്പോള്‍ സാധ്യതയുണ്ട്. അപ്ഡേറ്റ് ഉടന്‍ വരും. ഇതില്‍ കൂടുതല്‍ പ്രതികരിക്കുന്ന നേരത്തെയാകും എന്നതുമാണ് ഫഹദ് പ്രതികരിച്ചത്. 

തനിക്കെതിരായ ട്രോളുകള്‍ക്കെതിരെ ആഞ്ഞടിച്ച് രശ്മിക മന്ദാന

'തുനിവി'നെ കടത്തിവെട്ടി 'വാരിസ്'; ബോക്സ് ഓഫീസിൽ 'വിജയ് പൊങ്കൽ'
 

click me!