പതിനൊന്ന് ദിവസത്തിൽ 200 കോടി ക്ലബ്ബിൽ ആണ് തുനിവ് ഇടം നേടിയിരിക്കുന്നത്. 

ണ്ട് സൂപ്പർതാര സിനിമകൾ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുമ്പോൾ, ബോക്സ് ഓഫീസിലും സിനിമകള്‍ ഏറ്റുമുട്ടുകയാണ്. ഇപ്പോഴിതാ വാരിസിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളിൽ 250 കോടി വാരിസ് സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ചിത്രത്തിന്റെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനാണ് ഇത്. ഈ വാരം അവസാനിക്കുമ്പോഴേക്കും വിജയ് ചിത്രം 300 കോടിയും പിന്നിടുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, പതിനൊന്ന് ദിവസത്തിൽ 200 കോടി ക്ലബ്ബിൽ ആണ് തുനിവ് ഇടം നേടിയിരിക്കുന്നത്. 

Scroll to load tweet…

ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്‍റെ ഒടിടി അവകാശം നേരത്തെ തന്നെ നൽകിയിരുന്നു. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് പുതിയ വിവരം. ഇ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം വാരിസിന്‍റെ ടെലിവിഷൻ പ്രീമിയർ തീയതി ഏപ്രിൽ 14-ന് ആണ്. എന്നാല്‍ ചിത്രത്തിന്‍റെ സാറ്റ്ലെറ്റ് സംപ്രേഷണ അവകാശം ആര്‍ക്കാണ് നിൽകിയിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല. 

Scroll to load tweet…

വംശി പെഡപ്പിള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ഇത്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.