ഒടുവിൽ തീരുമാനമായി, 'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം, പ്രഖ്യാപിച്ച് വിജയ്

Published : May 21, 2023, 02:47 PM ISTUpdated : May 21, 2023, 03:05 PM IST
ഒടുവിൽ തീരുമാനമായി, 'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം, പ്രഖ്യാപിച്ച് വിജയ്

Synopsis

തന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ വിജയ് പങ്കുവച്ചു. 

ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം വരുന്നു എന്ന പ്രചരണങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് വിജയ്. തന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ വിജയ് പങ്കുവച്ചു. 

എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം. ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. 

യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്. 2024ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ'യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

അഭയകേന്ദ്രത്തിലെ 'മാലാഖമാരു'മായി മോഹൻലാലിന്റെ പിറന്നാൾ ആഘോഷം; ഒപ്പം സമ്മാനപ്പൊതികളും

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത 'വാരിസാ'ണ് വിജയ്‍യ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്‍ക്ക് ഒപ്പം എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും 'വാരിസി'ന് ഉണ്ടായിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് ചിത്രത്തിന്റെ നിർമ്മാണം.

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍