
ചെന്നൈ: ലിയോയ്ക്ക് ശേഷം വരാന്‍ പോകുന്ന വിജയ് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പ്രഭുവാണ്. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് വെങ്കിട് പ്രഭു ദളപതി വിജയിയെ നായകനാക്കി എടുക്കാന്‍ പോകുന്നത് എന്നാണ് കോളിവുഡിലെ സംസാരം. അടുത്തിടെ വിജയ്, വെങ്കിട് പ്രഭു, ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എല്ലാം യുഎസില്‍ സന്ദര്‍ശനം നടത്തി ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ബിഗില്‍ അടക്കം വിജയ് ചിത്രങ്ങള്‍ നിര്‍മ്മിച്ചവരാണ് എജിഎസ്.
അതേ സമയം ചിത്രത്തിലെ നായിക ആരാണെന്ന് അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു. വളരെക്കാലത്തിന് ശേഷം ജ്യോതിക വിജയിയുടെ നായികയായി എത്തുമെന്ന് സംസാരമുണ്ടായിരുന്നു. ചില തമിഴ് സിനിമ സൈറ്റുകള്‍ ജ്യോതികയെ നായികയായി തീരുമാനിച്ചെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തിരുപ്പതിക്ക് ശേഷം പതിറ്റാണ്ടുകള്‍ക്ക് ശേഷം ജ്യോതിക വിജയിയുടെ നായികയാകുന്നു എന്ന രീതിയില്‍ പലരും വാര്‍ത്തയും നല്‍കി. എന്നാല്‍ സംഭവത്തില്‍ ട്വിസ്റ്റ് നടന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
അതിന് കാരണമായത് ദളപതി 68 സംവിധായകന്‍ വെങ്കിട് പ്രഭു തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത ഒരു സ്റ്റോറിയാണ്. നടി സ്നേഹയ്ക്കൊപ്പമുള്ള ചിത്രമാണ് വെങ്കിട് പ്രഭു ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഗെറ്റ് റെഡി ഫോര്‍ ഫണ്‍ റൈഡ്' എന്ന ക്യാപ്ഷനോടെയാണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം സ്നേഹയും വെങ്കിട് പ്രഭുവും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ഈ ഫോട്ടോ വൈറലായതിന് പിന്നാലെ ജ്യോതികയെ മാറ്റി ദളപതി 68ല്‍ സ്നേഹയെ എടുത്തു എന്ന അഭ്യൂഹമാണ് പരക്കുന്നത്. എന്നാല്‍ ഇതുവരെ കുറേ റൂമറുകള്‍ അല്ലാതെ കാസ്റ്റിംഗ് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ തന്നെ ഇതില്‍ എത്രത്തോളം കാര്യമുണ്ടെന്ന് അറിയില്ല. ജ്യോതികയുമായി വലിയ ചര്‍ച്ച തന്നെ ദളപതി 68 സംവിധായകന്‍ വെങ്കിട് പ്രഭുവും സംഘവും നടത്തിയിരുന്നു എന്നത് നേരത്തെ സ്ഥിരീകരിച്ചതാണ്.
അതേ സമയം നടന്‍ ജയ് ദളപതി 68ല്‍ അഭിനയിക്കും എന്ന് വിവരങ്ങള്‍ വന്നിരുന്നു. നടി പ്രിയങ്കയും കാസ്റ്റിംഗിലുണ്ടെന്ന് വിവരങ്ങള്‍ വന്നിരുന്നു. എന്തായാലും വെങ്കിട് പ്രഭു ചിത്രത്തിന്‍റെ ടൈറ്റില്‍ അടക്കം ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് കോളിവുഡ്.
ലിയോ ലോകേഷ് ഒഴിവാക്കിയോ?: ഞെട്ടി അഭ്യൂഹത്തിന് പിന്നിലെ കാര്യം പുറത്ത്.!
'ഭാവിയിലേക്ക് സ്വാഗതം': ദളപതി 68 ന്‍റെ വന്‍ അപ്ഡേറ്റുമായി വെങ്കിട് പ്രഭു.!