
സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തുന്ന വിജയ് ചിത്രമാണ് ദ ഗോട്ട് അഥവ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററിൽ എത്തും. ഈ അവസരത്തിൽ ഗോട്ടിന്റെ ട്രെയിലറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയാണ്. ട്രെയിലർ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മനോബാല, വൈഭവ്, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഓഗസ്റ്റ് ആറിന് ചിത്രത്തിന്റെ യുകെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വൻവരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചതും. ഐമാക്സിന്‍റെ മാത്രം കണക്കെടുത്താല്‍ ഇതിനകം 25 സ്ക്രീനുകള്‍ യുകെയില്‍ ചിത്രത്തിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. റിലീസിലേക്ക് അടുക്കുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കാം.
ഒരു എപ്പിസോഡിന് ഒരുകോടി ! തമിഴ് ബിഗ് ബോസിൽ കമൽഹാസന് പകരം ആ വമ്പൻ താരം- റിപ്പോർട്ടുകൾ
പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ കേരള റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ലിയോ, രജനി ചിത്രം ജയിലര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ആയിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ