പുതിയ ലുക്ക് പോസ്റ്ററിനൊപ്പമാണ് റിലീസ് ഡേറ്റ് എത്തിയത്. വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ കാണപ്പെടുന്നത്.
ചെന്നൈ: വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയിയുടെ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം സെപ്തംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അപ്രതീക്ഷിതമായി റംസാന്‍ ദിനത്തില്‍ വിജയ് തന്നെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചത്. പുതിയ ലുക്ക് പോസ്റ്ററിനൊപ്പമാണ് റിലീസ് ഡേറ്റ് എത്തിയത്. വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ കാണപ്പെടുന്നത്.
എന്നാല്‍ ഈ പോസ്റ്ററില്‍ ഒരു വലിയ കഥ സൂചനയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ചിത്രത്തിന് മുകളില്‍ ഒരു ഏയര്‍ സീല്‍ പതിച്ചിട്ടുണ്ട്. അതില്‍ ഒരു ഡേറ്റ് എഴുതിയിട്ടുണ്ട്. അത് 16 ഫെബ്രുവരി 2000 എന്നതാണ്. അന്ന് എന്താണ് സംഭവിച്ചത് എന്ന് പലരും ഗൂഗിളിലും മറ്റും തിരഞ്ഞു. അന്ന് അമേരിക്കയിലെ സാക്രമെന്‍റോ മെതര്‍ ഏയര്‍പോര്‍ട്ടില്‍ ഒരു വിമാനാപകടം നടന്നു എന്ന കാര്യമാണ് പലരും ചൂണ്ടികാണിക്കുന്നത്.
നേരത്തെ വന്ന ദ ഗോട്ടിന്‍റെ പോസ്റ്ററില്‍ വിജയ് ഒരു പൈലറ്റാണ് എന്ന സൂചന ലഭിച്ചിരുന്നു. ഇതും ചേര്‍ത്താണ് പുതിയ സംഭവം മെനയുന്നത്. നേരത്തെ തന്നെ ചിത്രം ഒരു ടൈം ട്രാവല്‍ ചിത്രമാണ് എന്ന സൂചന അണിയറയില്‍ നിന്നും ചോര്‍ന്നിരുന്നു.
വിദേശത്ത് അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍ ദ ഗോട്ട് ചിത്രം. നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി
കാമുകന്‍റെ പേര് മാലയില്‍ കോര്‍ത്ത് ജാന്‍വി; ആ ബന്ധം സ്ഥിരീകരിച്ച് ബോളിവുഡ്