Asianet News MalayalamAsianet News Malayalam

കാമുകന്‍റെ പേര് മാലയില്‍ കോര്‍ത്ത് ജാന്‍വി; ആ ബന്ധം സ്ഥിരീകരിച്ച് ബോളിവുഡ്

 "കോഫി വിത്ത് കരൺ" എന്ന ചാറ്റ് ഷോയില്‍ ഒരു ഘട്ടത്തില്‍ ആകസ്മികമായി ജാന്‍വി  ശിഖറിനെ അവളുടെ കുടുംബാംഗങ്ങൾക്കൊപ്പം അവളുടെ കോൺടാക്റ്റായി ഉള്‍പ്പെടുത്തിയെന്ന് വ്യക്തമാക്കിയിരുന്നു. 
 

Janhvi Kapoor confirms her relationship with Shikhar vvk
Author
First Published Apr 12, 2024, 4:51 PM IST | Last Updated Apr 12, 2024, 4:51 PM IST

ഹൈദരാബാദ്: 'ദേവാര' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമകളിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി ജാൻവി കപൂർ. ഇതേ സമയത്ത് തന്നെയാണ് ശിഖർ പഹാരിയയുമായുള്ള പ്രണയം ഇപ്പോള്‍ ജാന്‍വി സ്ഥിരീകരിക്കുകയാണ്. കുറച്ചു നാളായി ഡേറ്റിംഗിലായിരുന്ന ജാന്‍വി ചൊവ്വാഴ്ച രാത്രി മുംബൈയിൽ നടന്ന ജാന്‍വിയുടെ പിതാവ് ബോണി കപൂറിൻ്റെ നിര്‍മ്മിച്ച മൈതാന്‍ ചിത്രത്തിന്‍റെ പ്രീമിയറില്‍ പങ്കെടുത്തിരുന്നു.

പ്രീമിയര്‍ റെഡ് കാര്‍പ്പറ്റില്‍ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ജാൻവി ധരിച്ചിരുന്ന നെക്ലേസാണ് അതിൽ "ശിഖു" എന്ന് എഴുതിയിരുന്നു. ശിഖു എന്ന പേരില്‍ അറിയപ്പെടുന്നത് ശിഖർ പഹാരിയാണ്. നേരത്തെ ഇരുവരും ഒന്നിച്ച് തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ഇത് ആദ്യമായല്ല ജാൻവി ശിഖറുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന നൽകുന്നത്. "കോഫി വിത്ത് കരൺ" എന്ന ചാറ്റ് ഷോയില്‍ ഒരു ഘട്ടത്തില്‍ ആകസ്മികമായി ജാന്‍വി  ശിഖറിനെ അവളുടെ കുടുംബാംഗങ്ങൾക്കൊപ്പം അവളുടെ കോൺടാക്റ്റായി ഉള്‍പ്പെടുത്തിയെന്ന് വ്യക്തമാക്കിയിരുന്നു. 

ശിഖറിനോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ജാൻവിക്ക് യാതൊരു മടിയുമില്ല എന്നത് മുന്‍പും വ്യക്തമാിയിട്ടുണ്ട്. ഈ ഏപ്രിൽ 3 ന് ശിഖറിൻ്റെ ജന്മദിനത്തിൽ ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റൊന്നും ഇട്ടില്ലെങ്കിലും. ശിഖർ മുമ്പ് ജാൻവിയുടെ ജന്മദിനത്തില്‍ പോസ്റ്റ് ഇട്ടിരുന്നു. അത് ഇരുവരുടെയും ബന്ധത്തിന്‍റെ തെളിവായി ആഘോഷിക്കപ്പെട്ടിരുന്നു. 

ശിഖറിനോടുള്ള തൻ്റെ ഇഷ്ടം ജാന്‍വിയുടെ പിതാവ് ബോണി കപൂറിൻ്റെ സമീപകാല അഭിപ്രായങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ബോണി കപൂർ കുടുംബത്തിനുള്ളിൽ എല്ലാവരും ഈ ബന്ധത്തിന് അനുകൂലമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. "ഞാൻ അവനെ സ്നേഹിക്കുന്നു,ശിഖറിൻ്റെ അചഞ്ചലമായ സ്നേഹവും സൗഹൃദ സ്വഭാവവും, ജാൻവിയോട് മാത്രമല്ല, മുഴുവൻ കുടുംബത്തോടും അങ്ങനെയാണ്"എന്നാണ് ബോണി സൂമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

അടവ് മാറ്റി ജിന്‍റോ ; ഗബ്രി, അര്‍ജുന്‍,അപ്സര ടീമിന്‍റെ പവര്‍ തെറിച്ചു; ടണല്‍ 'നയതന്ത്രം' വിജയം.!

ബോളിവുഡിലെ ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

Latest Videos
Follow Us:
Download App:
  • android
  • ios