120 കോടിപ്പടം നേടിയത് 260 കോടി, വിജയ്‍യുടെ സൂപ്പര്‍ഹിറ്റ് വീണ്ടും റിലീസിന്

Published : Jun 07, 2025, 03:21 PM ISTUpdated : Jun 07, 2025, 03:22 PM IST
Vijay

Synopsis

വിജയ് ട്രിപ്പിള്‍ റോളിലായിരുന്നു ഈ ചിത്രത്തില്‍ എത്തിയത്.

സമീപകാലത്ത് റീ റിലീസുകള്‍ വൻ വിജയമായി മാറാറുണ്ട്. തമിഴകത്ത് റീ റിലീസിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനാണ് വിജയ്. വിജയ്‍യുടെ മറ്റൊരു സിനിമ കൂടി റീ റീലിസിന് തയ്യാറെടുക്കുകയാണ്. വിജയ് നായകനായ മെര്‍സല്‍ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.

2017ല്‍ ആറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മെര്‍സല്‍. വിജയ് ട്രിപ്പിള്‍ റോളിലായിരുന്നു ഈ ചിത്രത്തില്‍ എത്തിയത്. വെട്രിമാരൻ, വെട്രി, ഡോ. മാരൻ എന്നീ കഥാപാത്രങ്ങളആയി വിജയ് എത്തിയപ്പോള്‍ എസ് ജെ സൂര്യ, സത്യരാജ്, വടിവേലു, ഹരീഷ് പേരടി, കാജല്‍ അഗര്‍വാള്‍, നിത്യാ മേനൻ, സാമന്ത്, കോവൈ സരള, സത്യൻ, രാജേന്ദ്രൻ, കാളി വെങ്കട്ട്, ദേവദര്‍ശിനി, സുരേഖ വാണി, മിഷ ഘോഷാല്‍, ശിവകുമാര്‍, പാണ്ഡ്യൻ, തവാസി എന്നിവരും നിര്‍ണായക വേഷങ്ങളില്‍ എത്തി. 120 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. വിജയ്‍യുടെ റിപ്പീറ്റ് വാല്യുവുള്ള ഒരു ചിത്രമായിട്ടാണ് മെര്‍സലിനെ കണക്കാക്കുന്നതും. ജൂണ്‍ 20ന് റോഷിക എന്റര്‍പ്രൈസസാണ് ചിത്രം തിയറ്ററുകളില്‍ കേരളത്തില്‍ എത്തിക്കുക. ജൂണ്‍ 22നാണ് വിജയ്‍യുടെ ജന്മദിനം.

വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂഅനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. നായകൻ വിജയ്‍യുടെ ഭാഗം പൂര്‍ത്തിയായെന്നും സിനിമ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു.

ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം  പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ  ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്  പ്രതീഷ് ശേഖർ എന്നിവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ