
തമിഴകത്ത് മാത്രമല്ല രാജ്യത്താകെ ആരാധകരുള്ള താരമാണ് വിജയ്. വിജയ്‍യുടെ സ്റ്റൈലുകള്‍ ആരാധകരുടെ പ്രിയപ്പെട്ടതാണ്. ദളപതി വിജയ് ഒരു സിനിമ തുടങ്ങുമ്പോള്‍ ചെയ്യാറുള്ള പതിവ് ഒരു അഭിമുഖത്തില്‍ മുമ്പ് വെളിപ്പെടുത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുകയാണ്. സരസമായി ദളപതി വിജയ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാനാകുന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.
തൃഷയ്‍ക്കൊപ്പമാണ് വിജയ് അഭിമുഖത്തിന് എത്തിയത്. അമ്മ വയ്‍ക്കുന്നതാണോ ഭാര്യയുടെ ബിരിയാണോ താരത്തിന് കൂടുതല്‍ ഇഷ്‍ടം എന്നാണ് അവതാരക ആദ്യം ചോദിക്കുന്നത്. എന്റെ കുക്ക് വയ്‍ക്കുന്ന ബിരിയാണെന്ന് ചിരിയോടെ പറയുകയാണ് വിജയ്. രണ്ടു പേരുടെയും ബിരിയാണി സൂപ്പറാണ്. ബിരിയാണി കഴിച്ചാല്‍ പിന്നെയൊന്നും വേണ്ട ഒരു ദിവസം എന്നും വിജയ് വ്യക്തമാക്കുന്നു. വിജയ് തന്ത്രപരമായാണ് മറുപടി പറയുന്നതെന്ന് ആദ്യം തൃഷയും അവതാരകയോട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും രസകരമായിരുന്നു വിജയ്‍യുടെ മറുപടി.
ദളപതി വിജയ് ഒരു സിനിമ തുടങ്ങുന്നതിനു മുമ്പ് കോവിലില്‍ പോകുന്ന ശീലം ഇല്ലേ എന്നും അവതാരക തിരക്കുന്നതും കേള്‍ക്കാം. ഉണ്ട്, നാഗപട്ടണം വേളാങ്കണ്ണിയിലെന്ന് മറുപടിയും പറഞ്ഞു ദളപതി വിജയ്. എപ്പോഴും പോകാറുണ്ടെന്നും വിജയ് പറയുന്നു. പഴയ അഭിമുഖമാണെങ്കിലും കുസൃതിയോടെയുള്ള വിജയ്‍യെ വീഡിയോയില്‍ കാണാനാകുന്നു എന്നതാണ് ആരാധകരെ ഇന്നും ആകര്‍ഷിക്കുന്നത്.
വിജയ് നായകനായി ലിയോ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നായകനായി എത്തിയപ്പോള്‍ ലിയോ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റായി മാറുകയായിരുന്നു. തൃഷയായിരുന്നു ലിയോയിലും വിജയ്‍യുടെ നായിക. വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടിയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
Read More: മോഹൻലാലിന്റെ ഒന്നാം സ്ഥാനം പോയി, കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡ് ആ യുവ താരത്തിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക