മൂന്നാം വാരവും 164 തിയറ്ററുകളില്‍; വിസ്‍മയ വിജയമായി 'തല്ലുമാല'

Published : Aug 26, 2022, 10:48 AM IST
മൂന്നാം വാരവും 164 തിയറ്ററുകളില്‍; വിസ്‍മയ വിജയമായി 'തല്ലുമാല'

Synopsis

ഓഗസ്റ്റ് 12 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്

റിലീസ് ചെയ്‍ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച സ്ക്രീന്‍ കൌണ്ടുമായി ടൊവിനോ തോമസ് നായകനായ തല്ലുമാല. ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ മാത്രം 231 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ 164 സ്ക്രീനുകളിലും പ്രദര്‍ശനം തുടരാന്‍ ചിത്രത്തിന് ആയിട്ടുണ്ട്. സമീപകാലത്തൊന്നും ഒരു മലയാള ചിത്രം ഇത്രയും സ്ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല. 

അതേസമയം കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ ഇനിയും പുറത്തെത്തിയിട്ടില്ല.

 

ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ALSO READ : ബോക്സ് ഓഫീസില്‍ ആമിര്‍ ഖാന്‍റെ വലിയ വീഴ്ച; ലാല്‍ സിംഗ് ഛദ്ദയുടെ പരാജയകാരണം എന്ത്?

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു