
പ്രൊമോഷൻ പരിപാടി നടത്താനാകാതെ മടങ്ങി 'തല്ലുമാല'ടീം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയതായിരുന്നു ടൊവിനോയും കൂട്ടരും. എന്നാൽ വൻ ജനത്തിരക്ക് കാരണം പരിപാടി അവതരിപ്പിക്കാൻ സാധിച്ചില്ലെന്ന് ടൊവിനോ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചു.
മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അണിയറ പ്രവര്‍ത്തകര്‍ക്ക് മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പരിപാടി ഉപേക്ഷിക്കാൻ ടാെവിനോയും സംഘവും തീരുമാനിച്ചത്.
ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വലിയൊരാൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും ജീവനോടെ തിരിച്ചെത്തുമോ എന്ന് പോലും ആലോചിച്ചു പോയെന്നും ടൊവിനോ തോമസ് വീഡിയോയിൽ പറയുന്നു. "കോഴിക്കോടിന്‍റെ സ്‌നേഹത്തിന് നന്ദി. ഈ ആൾക്കൂട്ടം മറ്റന്നാൾ തിയറ്ററുകളിൽ ഉണ്ടാവുമെന്ന് കരുതുന്നു"എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഒപ്പം പുറത്തെ തിരക്കും ടൊവിനോ വീഡിയോയിൽ കാണിക്കുന്നുണ്ട്. നേരത്തെ ദുബായിലുള്‍പ്പടെ നടന്ന പ്രൊമോഷന്‍ പരിപാടികൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഓഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ന് ആരംഭിച്ച ഓൺലൈൻ ബുക്കിങ്ങിനും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.
ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.
Thallumaala Song : മാസ് ലുക്കിൽ ടൊവിനോ; 'തല്ലുമാല' മണവാളന്‍ തഗ് പ്രൊമോ സോംഗ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ