Thankam Movie : ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ; 'തങ്കം' തുടങ്ങി

Published : May 29, 2022, 04:36 PM IST
Thankam Movie : ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്ന ക്രൈം ഡ്രാമ; 'തങ്കം' തുടങ്ങി

Synopsis

2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്

ബിജു മേനോന്‍ (Biju Menon), വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കത്തിന്‍റെ (Thankam) ചിത്രീകരണം ആരംഭിച്ചു. ശ്യാം പുഷ്കരന്‍റേതാണ് തിരക്കഥ. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ജോജിക്കു ശേഷം ശ്യാമിന്‍റെ തിരക്കഥയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ചിത്രമാണിത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് അന്ന് പുറത്തിറക്കിയ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഫഹദിനും ജോജുവിനും പകരമാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും (Vineeth Sreenivasan) എത്തുന്നത്. എന്നാല്‍ ഫഹദിനെ തീരുമാനിക്കുന്നതിനു മുന്‍പ് തുടക്കത്തില്‍ വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ആലോചിക്കപ്പെട്ട ചിത്രവുമായിരുന്നു ഇത്. പിന്നീട് വിനീത് ഹൃദയത്തിന്‍റെ തിരക്കുകളിലേക്ക് പോയപ്പോള്‍ താരനിരയെ മാറ്റിനിശ്ചയിക്കുകയായിരുന്നു. 

 

ALSO READ : '40 രൂപയും 20 മിനിറ്റും'; കൊച്ചി മെട്രോ അനുഭവം പറഞ്ഞ് സംവിധായകന്‍ പത്മകുമാര്‍

ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഗൗതം ശങ്കര്‍ ആണ് തങ്കത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ച ശ്യാം പുഷ്കരന്‍, മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍, നടന്‍ ബിജു മേനോന്‍, ജനപ്രിയ ചിത്രത്തിന്‍റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, കലാസംവിധായകന്‍ ​ഗോകുല്‍ ദാസ്, സ്വഭാവനടി ഉണ്ണിമായ പ്രസാദ് എന്നിവരൊക്കെ ഒരുമിച്ചുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്നാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചതും.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ