ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

Published : Nov 05, 2024, 10:48 PM IST
ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'

Synopsis

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം

ഗോവയിൽ നടക്കുന്ന 55-ാമത്  രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലേക്ക് മലയാള ചിത്രം 'തണുപ്പ്' തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും ഇതാണ്. ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയാണ് തണുപ്പ്. 

കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു. 

മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. പശ്ചാത്തല സം​ഗീതം ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ് സഫ്ദർ മർവ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം രതീഷ് കോട്ടുളി, ശബ്ദസംവിധാനം രതീഷ് വിജയൻ, കളറിസ്റ്റ് ലിജു പ്രഭാകർ, കലാസംവിധാനം ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ സെവൻത് ഡോർ, പിആർഒ എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് കണ്ടന്റ് ഫാക്ടറി, വിതരണം പ്ലാനറ്റ് പിക്ചേഴ്സ്.  കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായിരുന്നു തണുപ്പിന്റെ ചിത്രീകരണം. പിആര്‍ഒ എ എസ് ദിനേശ്. 

ALSO READ : ഫാമിലി ഡ്രാമ ചിത്രം 'ഇനിയും'; ചിത്രീകരണം തൃശൂരില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ