'സമാധാന പുസ്‍തകം' ഒടിടിയിലേക്ക്; ട്രെയിലർ എത്തി

Published : Nov 05, 2024, 10:15 PM IST
'സമാധാന പുസ്‍തകം' ഒടിടിയിലേക്ക്; ട്രെയിലർ എത്തി

Synopsis

രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലറിൽ മാത്യുവും എത്തുന്നുണ്ട്.

യോഹാൻ, നെബീഷ്, ധനുഷ്, ഇർഫാൻ, ശ്രീ ലക്ഷ്മി, ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്ത സമാധാന പുസ്തകത്തിലെ ഒടിടി ട്രെയിലർ റിലീസ് ചെയ്തു. രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലറിൽ മാത്യുവും എത്തുന്നുണ്ട്. ചിത്രം നവംബർ 8ന് സൈന പ്ലെയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. 

സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 

കഥ, തിരക്കഥ, സംഭാഷണം എഡിജെ, രവീഷ് നാഥ്, സി പി ശിവൻ, ഛായാഗ്രഹണം സതീഷ് കുറുപ്പ്, ഗാനരചന സന്തോഷ് വർമ്മ, ജിസ് ജോയ്, ടിറ്റോ പി തങ്കച്ചൻ, സംഗീതം ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ആർട്ട് ഡയറക്ടർ വിനോദ് പട്ടണക്കാടൻ, മേക്കപ്പ് വിപിൻ ഓമശ്ശേരി, കോസ്റ്റ്യൂംസ് ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ റെനീത്, സക്കീർ ഹുസൈൻ, റനിത് രാജ്, ഡിഐ ലിജു പ്രഭാകർ,  വിഎഫ്എക്സ് മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ നിതീഷ് ഗോപൻ, ഓഡിയോഗ്രാഫി തപസ് നായക്, സ്റ്റിൽസ് സിനറ്റ് സേവ്യർ, പരസ്യകല യെല്ലോ ടൂത്ത്, ഡിസ്ട്രിബ്യൂഷൻ ഹെഡ് പ്രദീപ് മേനോൻ. പി ആർ ഒ- എ എസ് ദിനേശ്.

ഇനി നസ്‍ലെന്റെ ഒന്നൊന്നര 'ഹാക്കിംഗ്'; ത്രില്ലടിപ്പിച്ച് 'ഐ ആം കാതലൻ' ടീസർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്