
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ അടക്കം നീളുന്ന താരനിരയും. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ ഇതുവരെ എത്തിയിട്ടുള്ളവയില്‍ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ഇത്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ചിത്രം ആദ്യ ദിവസം കണ്ടവരില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരുണ്ട്. അതില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഉണ്ട്.
തരുണ്‍ മൂര്‍ത്തി ആദ്യ ദിനം തന്നെ ചിത്രം കണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞത് ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സഞ്ജയ് കെ നായരുടെ പോസ്റ്റിലൂടെയാണ്. പേട്രിയറ്റില്‍ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് സഞ്ജയ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായ, രാജീവ് മേനോന്‍ അവതരിപ്പിച്ച ജെ പി സുന്ദരം ഉള്ള സീനുകളിലാണ് സഞ്ജയ്‍യുടെ കഥാപാത്രം വന്നുപോകുന്നത്. ചിത്രം കണ്ട് തരുണ്‍ മൂര്‍ത്തി വാട്സ്ആപ്പില്‍ അയച്ച മെസേജിന്‍റെ സ്ക്രീന്‍ ഷോട്ടും സഞ്ജയ് പങ്കുവച്ചിട്ടുണ്ട്. ഹാപ്പി ഫോര്‍ യു മാന്‍ എന്നാണ് തരുണിന്‍റെ മെസേജ്. കണ്ടോ എന്ന് ചോദിക്കുന്ന സഞ്ജയ്‍യോട് കണ്ടുവെന്നും സഞ്ജയ്‍യുടെ കഥാപാത്രത്തിന് നല്ല സ്ക്രീന്‍ സ്പേസ് ഉണ്ട് എന്നുമാണ് മറുപടി.
യു/എ 16+ സർട്ടിഫിക്കറ്റാണ് ച്ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ