
അമിതാഭ് ബച്ചന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ദീവാര്‍. ക്ലാസിക് ചിത്രമായ ദീവാറിലെ അമിതാഭ് ബച്ചന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ദീവാര്‍ എന്ന സിനിമ ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. സിനിമയിലെ കോസ്റ്റ്യൂംസിനെ കുറിച്ച് ഇപോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
അമിതാഭ് ബച്ചൻ ധരിച്ച ഷര്‍ട്ട് കെട്ടിയിട്ട തരത്തിലുള്ളതായിരുന്നു. ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ച് അതിന്റെ കാരണവും അമിതാഭ് ബച്ചൻ വെളിപ്പെടുത്തി. ഷര്‍ട്ടിലെ കെട്ട് കഥാപാത്രത്തിന്റെ ഭാഗമല്ല. അത് ടൈലറിംഗിന്റെ പിശകായിരുന്നുവെന്ന് അമിതാഭ് ബച്ചൻ പറയുന്നു.
ഷൂട്ടിന്റെ ആദ്യ ദിവസം. ഷോട്ട് റെഡി. ക്യാമറ ചിത്രീകരണം തുടങ്ങുന്നു. ഷര്‍ട്ട് വളരെ നീളം കൂടിയതാണെന്ന് മനസിലായി. മറ്റൊരു ഷര്‍ട്ടിന് കാത്തിരിക്കാൻ സംവിധായകനാകില്ല. അതിനാല്‍ ഷര്‍ട്ട് ബട്ടണഴിച്ച് കെട്ടിയിട്ടു എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്.
തമാശയാണെങ്കിലും അല്ലെങ്കിലും അമിതാഭ് ബച്ചന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.